Friday, March 13, 2026 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 09.01 AM

എന്റെ ചിന്തകള്‍ പോലെതന്നെ ക്രമരഹിതം; ഒരിടവേളയ്ക്ക് ശേഷം പുത്തന്‍ ചിത്രങ്ങളുമായി സായ് പല്ലവി

sai-pallavi-
photo-www.instagram.com/saipallavi.senthamarai/

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല നടി സായ് പല്ലവി. അപൂര്‍വമായി മാത്രമേ താരം ഇന്‍സ്റ്റഗ്രാമില്‍ പോലും ചിത്രങ്ങള്‍ പങ്കുവെക്കാറുളളൂ. ഇപ്പോഴിതാ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം സായ് പല്ലവി വീണ്ടും പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലായി പല സമയങ്ങളിലെടുത്ത ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്റെ ചിന്തകള്‍ പോലെതന്നെ ക്രമരഹിതമായ ചിത്രങ്ങള്‍ എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

മിറര്‍ സെല്‍ഫിയും ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും ഇതില്‍ കാണാം. ഒരു ചിത്രത്തില്‍ ആകാശവും കടലുമാണുളളത്. മറ്റൊരു ചിത്രത്തില്‍ വീട്ടുമുറ്റത്തിരുന്ന് സായാഹ്നം ആസ്വദിക്കുന്നതും മറ്റൊന്നില്‍ ആരുടെയോ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.

അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സായ് പല്ലവിയുടെ ബോളിവുഡ് ചിത്രമാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ സീതയുടെ കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഇതിന് മുമ്പേ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് നായകനായെത്തുന്ന ഏക് ദിന്‍ എന്ന സായ് പല്ലവിയുടെ ചിത്രം പുറത്തിറങ്ങും. നവംബറിലാകും ഈ സിനിമയുടെ റിലീസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW