-->
ദോഹ: അൽ ഉദൈദിലെ അമേരിക്കൻ വ്യോമത്താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഖത്തർ പരാജയപ്പെടുത്തിയിരുന്നു. സൈനീക ശക്തി ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം നിമിഷ നേരം കൊണ്ട് ഖത്തർ തകർത്തത്. അന്ന് രാത്രി എന്താണ് ഖത്തറിൽ സംഭിച്ചത്? എങ്ങനെ ആണ് ഈ ആക്രമണം പരാജയപ്പെടുത്തിയത് എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപെട്ടു ഖത്തർ പ്രതിരോധ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ വിഡിയോ പങ്കു വെച്ചിട്ടുണ്ട്.
عملية كسر الرِماح pic.twitter.com/l732DLzQKP— وزارة الدفاع - دولة قطر (@MOD_Qatar) July 21, 2025
മേഖലയിലെ സംഘർഷം ആരംഭിച്ച അന്ന് മുതൽ ഖത്തർ അധികൃതർ സ്വീകരിച്ച ഇടപെടലുകൾ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഇറാന്റെ മിസൈൽ ആക്രമണം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ സൈനീക സംവിധാനങ്ങൾ എങ്ങനെ ആണ് പ്രവർത്തിച്ചത് എന്നും വിഡിയോയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ സൈനികർ അപായ സൈറൺ മുഴുക്കുകയും ഇറാൻ അയച്ച ഓരോ മിസൈലുകളും ആകാശത്ത് വെച്ച് തന്നെ തകർക്കുന്നതും വിഡിയോയിൽ കാണാം.