Sunday, March 15, 2026 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 01.32 PM

45ാം വയസ്സിലും സിക്‌സ് പായ്ക്കില്‍ നിഷാന്ത് സാഗര്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

nishanth-sagar

ജിം വര്‍ക്കൗട്ട് കഴിഞ്ഞ് സിക്‌സ് പാക്ക് ലുക്കുമായി നില്‍ക്കുന്ന നടന്‍ നിഷാന്ത് സാഗറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നടന്‍ സഞ്ജു ശിവറാം ആണ് നിഷാന്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 45-ാം വയസിലും തന്റെ ബോഡി നന്നായി നിലനിര്‍ത്താന്‍ നിഷാന്തിന് സാധിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

'ഇന്റര്‍വ്യുവില്‍ ഇങ്ങനെ അല്ലല്ലോ ഏട്ടാ പറഞ്ഞേ?'' എന്നാണ് നടന്‍ ഉണ്ണി മുകുന്ദന്റെ കമന്റ്. നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ മസിലുകള്‍ കളയാന്‍ ശ്രമിക്കുകയാണെന്നും മസില്‍ കളയുന്നതിലാണ് താനിപ്പോള്‍ ഹൈ കണ്ടെത്തുന്നത് എന്നുമായിരുന്നു നിഷാന്ത് പറഞ്ഞത്. ഇത് ഓര്‍മ്മപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദന്‍.

ചെറുപ്പത്തില്‍ ജോക്കര്‍ സിനിമ കണ്ട ഞങ്ങള്‍ക്കൊക്കെ ഇപ്പൊ വയസ്സായി. ഇങ്ങേരോക്കെ ഇപ്പോളും അതുപോലെ തന്നെ, ഈ തിരിച്ചുവരവില്‍ നിന്നൊരു തിരിച്ചു പോക്കില്ല, ഇങ്ങേര് പണ്ടേ തീയാണ്, പ്രായം 45 ആയെന്ന് ആരെങ്കിലും പറയുമോ?' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

1997 ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് സാഗര്‍ അരങ്ങേറുന്നത്. കരിയറില്‍ വഴിത്തിരിവാകുന്നത് ജോക്കര്‍ ആണ്. പിന്നീട് തിളക്കം, ഫാന്റം, വാണ്ടഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈയ്യടുത്തിറങ്ങിയ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലൂടെ നിഷാന്തിന്റെ മകള്‍ നന്ദയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW