Friday, March 13, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 02.48 PM

20 ലക്ഷം രൂപയും ബൈക്കും കൊടുത്തിട്ട് തൃപ്തിയായില്ല ; മറ്റൊരു വിവാഹത്തില്‍ 40 പവന്‍ നല്‍കിയിട്ടും ഭര്‍ത്താവിന്റെ മുഖം തെളിഞ്ഞില്ല...!

uploads/news/2025/07/792215/dowry.jpg

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള 29 കാരിയായ അതുല്യയെയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഈ മാസം ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീകളുടെ എണ്ണം മൂന്നായി. അതുല്യയ്ക്ക് മുമ്പ് വിപഞ്ചികയും കഴിഞ്ഞയാഴ്ച നോയ്ഡയില്‍ മനീഷ എന്ന യുവതിയും ആത്മത്യ ചെയ്തത്് ഈ മാസം തന്നെയായിരുന്നു.

2014 ല്‍ 14 വയസ്സുള്ളപ്പോഴായിരുന്നു അതുല്യയുടെ വിവാഹം സതീഷുമായി നടന്നത്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, മരിച്ച സ്ത്രീ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. ഇതില്‍ ഇവര്‍ നേരിട്ട വൈകാരിക ക്ലേശങ്ങളും പീഡന ആരോപണങ്ങളും വിശദമാക്കുന്നു. ഭര്‍ത്താവ് സതീഷ് വലിയവീട്ടിലും കുടുംബവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

ജൂലൈ 18 നും 19 നും ഇടയില്‍ സതീഷ് അതുല്യയെ ശ്വാസം മുട്ടിക്കുകയും വയറ്റില്‍ ചവിട്ടുകയും തലയില്‍ പ്ലേറ്റ് കൊണ്ട് ഇടിക്കുകയും ചെയ്താണ് മരണത്തിലേക്ക് നയിച്ചതെന്ന് അവളുടെ അമ്മ ആരോപിച്ചു. വിവാഹം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ അതുല്യയെ പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. 40 പവന്‍ സ്വര്‍ണവും ബൈക്കുമാണ് അതുല്യയുടെ വീട്ടുകാര്‍ സതീഷിന് നല്‍കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഈ മാസം ആദ്യമായിരുന്നു ഷാര്‍ജയില്‍ 32 കാരി വിപഞ്ചികയെ പിഞ്ചുകുഞ്ഞിനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിധീഷിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കൊല്ലം ജില്ലക്കാരിയായ വിപഞ്ചിക മണിയനെയും ഒരു വയസ്സുള്ള മകളെയും ജൂലൈ 8ന് അപ്പാര്‍ട്ട്‌മെന്റില്‍ ഒരു വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തി.

2020ല്‍ വിവാഹിതരായ ഇവര്‍ ഷാര്‍ജയിലേക്ക് താമസം മാറിയിരുന്നു. വിവാഹത്തെത്തുടര്‍ന്ന് നിധീഷ് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായും, സൗന്ദര്യത്തിന്റെ പേരില്‍ അപമാനിക്കുകയും ഭര്‍ത്താവും മരുമക്കളും ചേര്‍ന്ന് ഒറ്റപ്പെടുത്തിയതായും അമ്മ പറഞ്ഞു. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു സ്ത്രീ കൂടി ആത്മഹത്യ ചെയ്തത് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലായിരുന്നു.

2023ല്‍ നോയിഡയില്‍ താമസിക്കുന്ന കുന്ദനുമായി വിവാഹിതയായ 28 കാരി മനീഷയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് കേസുകളിലും ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് അതുല്യ റെക്കോഡ് ചെയ്ത വോയ്‌സ് മെസേജ് തന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതാണ് കേസില്‍ നിര്‍ണ്ണായകമായി മാറിയത്. അതേസമയം വിപഞ്ചികയുടെ കേസില്‍ ഡയറിക്കുറിപ്പുകളാണ് കണ്ടെത്തിയത്. മനീഷയുടെ കാര്യത്തില്‍ ആത്മഹത്യാകുറിപ്പ് ശരീരത്തില്‍ എഴുതിവെച്ചിരുന്നു.

കൈയിലും കാലിലും വയറിലും പേന കൊണ്ട് എഴുതിയ കുറിപ്പില്‍ കുന്ദന്റെയും കുടുംബത്തിന്റെയും പീഡനം മൂലം താന്‍ അനുഭവിച്ച വേദന അവള്‍ പ്രകടിപ്പിച്ചു. കുന്ദനും അവന്റെ കുടുംബവുമാണ് എന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് അവര്‍ ഹിന്ദിയില്‍ എഴുതി. തന്റെ കുടുംബം വിവാഹത്തിന് 20 ലക്ഷം രൂപ ചെലവഴിച്ചിട്ടും സ്ത്രീധനമായി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ നല്‍കിയിട്ടും തൃപ്തിയാകാതെ ഈ അത്യാഗ്രഹികള്‍ തന്നോട് കാറും വലിയ തുകയും ആവര്‍ത്തിച്ച് ചോദിച്ചതായി അവര്‍ ശരീരത്ത് എഴുതി വെച്ചിട്ടായിരുന്നമരണമടഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW