Friday, March 13, 2026 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 10.05 AM

ഭാരതാംബ അനൗദ്യോഗിക പരിപാടികളില്‍ പോലും ഉണ്ടാകില്ല ; സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള മഞ്ഞുരുകുന്നു

uploads/news/2025/07/792182/pinarayi-and-arlekar.jpg

തിരുവനന്തപുരം: ഭാരതാംബവിഷയത്തില്‍ പിടിവാശി അയച്ചും സര്‍ക്കാരിനെ പരിഗണനയില്‍ എടുത്തും ഗവര്‍ണര്‍. ഇനി ഭാരതാംബയെ പരിപാടിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കില്ലെന്നും കേരളസര്‍വകലാശാല വി.സി. വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായിട്ടാണ് വിവരം. ഇന്നലെ രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആര്‍ലേക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മഞ്ഞുരുങ്ങിയത്. ഇന്നലെ രാജ്ഭവനില്‍ ഒരു മണിക്കൂര്‍ സമയമായിരുന്നു ഇരുവരും സംസാരിച്ചത്.

ഇനി മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന അനൗദ്യോഗിക പരിപാടികളില്‍ പോലും ഭാരതാംബയുടെ ചിത്രം വേണമെന്ന നിര്‍ദേശം മുമ്പോട്ട് വെയ്ക്കില്ലെന്നും ഭാരതാംബ വിഷയം വിവാദമാക്കിയത് മന്ത്രി വി.ശിവന്‍കുട്ടിയുടെ പെരുമാറ്റമായിരുന്നെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും ഗൂഡാലോചനയുടെ പുറത്തായിരുന്നില്ല താന്‍ ആ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെച്ചതെന്നും മറിച്ച് തന്റെ വിശ്വാസത്തില ഊന്നിയായിരുന്നെന്നും എന്നാല്‍ അതില്‍ ഇത്ര വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു. എന്നാല്‍ മന്ത്രി പി.പ്രസാദിന്റെ പെരുമാറ്റം മാന്യമായിരുന്നെന്നും എന്നാല്‍ വി. ശിവന്‍കുട്ടിയുടെ നിലപാട് തന്നെ അവഹേളിക്കുന്നത് പോലെയായിരുന്നെന്നും അതുകൊണ്ടാണ് താനും നിലപാട് എടുത്തതെന്നുമാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന മറുപടി. സര്‍വകലാശാലകളിലെ വി.സി. നിയമന കാര്യത്തില്‍ പ്രശ്‌നമുണ്ടാകില്ലെന്നും മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ഉറപ്പ് നല്‍കി.

വി. സി. നിയമനത്തില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ആരെ നിയോഗിച്ചാലും അതില്‍ സര്‍ക്കാരിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കണം അന്തിമ തീരുമാനം എടുക്കുക എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കാമെന്നും മറുപടി നല്‍കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നും സാങ്കേതിക സര്‍വകലാശാലയില്‍ വി.സി. യെ നിയമിക്കും. കേരളാസര്‍വകലാശാലയിലെ ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ കേരളാഹൈക്കോടതിയില്‍ പോകും. ഇത് നേരത്തേ നടത്തിയ വിധിയ്ക്ക് എതിരേയല്ല. പകരം വി.സി. നിയമനത്തില്‍ യുജിസിയുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്ന ഹൈക്കോടതി പരാമര്‍ശത്തിലെ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതിയില്‍ എത്തുന്നത്. കേരളാ സര്‍വകലാശാല തര്‍ക്കത്തില്‍ ഇടപെടില്ലെന്നും മോഹന്‍കുന്നുമ്മേലിന് നിര്‍ദേശം നല്‍കാമെന്നും പറഞ്ഞു. വികസന കാര്യത്തില്‍ മാത്രം ചാന്‍ലസര്‍ എന്ന നിലയില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

രാജ്ഭവനും ഗവര്‍ണറും തമ്മിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്ത് മുഖ്യമന്ത്രി തന്നെയായിരുന്നു. ഡല്‍ഹിയില്‍ അടുത്തടുത്ത മുറിയില്‍ കഴിയുമ്പോള്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുവാദം ചോദിച്ചു. രാജ്ഭവനില്‍ കാണാമെന്ന് ഗവര്‍ണര്‍ മറുപടിയും നല്‍കി. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഞായറാഴ്ച ഗവര്‍ണറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയത്്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW