Friday, March 13, 2026 Last Updated 18 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 11.12 AM

തൃശൂര്‍ നഗരത്തിലെ കുഴിയില്‍ വീണ് വീണ്ടും അപകടം ; യുവാവിന്റെ തലയില്‍ കൂടി ബസ് കയറിയിറങ്ങി

uploads/news/2025/07/791884/accident.jpg

തൃശൂര്‍: നഗരത്തിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മറ്റൊരു മരണം കൂടി. തൃശൂര്‍ നഗരത്തിലെ അയ്യന്തോളില്‍ വെച്ച് ബാങ്ക് ജീവനക്കാരനായ യുവാവിനാണ് മരണം സംഭവിച്ചത്. തൃശൂരില്‍ നിന്നും പുഴയ്ക്കലേക്ക് പോകുകയായിരുന്ന യുവാവാണ് അപകടത്തില്‍പെട്ടത്. വഴിയില്‍ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി.

വഴി മോശമായതിനെ തുടര്‍ന്ന് ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിതെന്നും ഇനിയെത്ര പേര്‍ മരണമടയുമെന്ന് കോണ്‍ഗ്രസും ചോദിക്കുന്നു. കുഴിയില്‍ വീണ് മറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്റെ മേലെ ബസ് കയറിയിറങ്ങുകയായിരുന്നു. ലാലൂര്‍ സ്വദേശി ആബേലാണ് അപകടത്തില്‍ പെട്ട് ബസിനടിയിലേക്ക് വീണത്. ഇയാളുശട തലയില്‍ കൂടിയായിരുന്നു ബസ് കയറിയിറങ്ങിയത്.

മാസങ്ങള്‍ക്ക് മുമ്പാണ് യുവാവും മാതാവും ഇവിടെ അപകടത്തില്‍ മരണമടഞ്ഞത്. മാതാവിനൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയി വരുമ്പോഴായിരുന്നു അപകടം. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഇതേ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയും മരണമടഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW