Tuesday, March 17, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 03.50 PM

മിഥുന്റെ സംസ്‌ക്കാരം നാളെ വൈകിട്ട് അഞ്ചുമണിക്ക് ; മാതാവ് നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും

uploads/news/2025/07/791784/thevalakkara.jpg

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരണപ്പെട്ട മിഥുന്റെ സംസ്‌ക്കാരം നാളെ വൈകിട്ട് അഞ്ചു മണിയോടെ നടക്കും. സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌ക്കരിക്കുക. അമ്മ സുജരാവിലെ 8.30 യോടെ എത്തിച്ചേരും.

രാവിലെ പത്തുമണിക്ക് മൃതദേഹം പുറത്തെടുത്ത് മിഥുന്‍ പഠിച്ച തേവലക്കര ബോയ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം 12 മണിയോടെ മൃതദേഹം തേവലക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ചുമണി വരെ അവിടെ പൊതുദര്‍ശനത്തിന് വെയക്കും. അതിന് ശേഷമായിരിക്കും സംസ്‌ക്കാരം. രാവിലെ എട്ടരയോടെ മിഥുന്റെ മാതാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ് കരുതുന്നത്.

ഇപ്പോള്‍ തുര്‍ക്കിയിലുള്ള മിഥുന്റെ മാതാവ് ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലാകും ആദ്യമെത്തുക. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം കയറും. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി മൂന്ന് ലക്ഷം കൈമാറും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ധനമന്ത്രി ബാലഗോപാലും മിഥുന്റെ സ്‌കൂളില്‍ സന്ദര്‍ശനത്തിനായി എത്തി. ഇന്നലെ രാവിലെയായിരുന്നു മിഥുന്‍ മരണപ്പെട്ടത്.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW