Thursday, March 12, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 12.49 PM

സിനിമാ സ്‌റ്റൈലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; സിസിടിവി പിന്തുടര്‍ന്ന് പോലീസ് എത്തി മോചിപ്പിച്ചു

uploads/news/2025/07/791764/kidnapping.jpg

കോഴിക്കോട്: സിനിമാസ്‌റ്റൈലില്‍ യുവാവിനെ നാലംഗസംഘം തട്ടിക്കൊണ്ടുപോകുകയും പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തില്‍ കോഴിക്കോട് പാളയത്ത് നിന്നും ബിജു എന്നയാളെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്് എന്നാല്‍ സിസിടിവി ദൃശ്യം വെച്ച് പിന്തുടര്‍ന്ന പോലീസ് മലപ്പുറം കരുവാരക്കുണ്ട് വെച്ച് സംഘത്തെ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി.

സംഭവത്തില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്്തിട്ടുണ്ട്. സിനിമയില്‍ കാണുന്നതിന് സമാനമായ രംഗങ്ങളാണ് ഉണ്ടായത്. രാത്രിയില്‍ ബിജുവിന്റെ കടയുടെ മുന്നില്‍ കാറിലെത്തിയ സംഘം പോലീസുകാര്‍ എന്ന വ്യാജേനെ ബിജുവിനെ വിളിക്കുകയും ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് കാറിനടുത്തേക്ക് കൊണ്ടുപോകുകയും പെട്ടെന്ന് കാറിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് തടയാന്‍ ശ്രമിക്കുകയും അലറിവിളിക്കുകയും ചെയ്യുന്നതിനിടയില്‍ യുവാവിനെ ബലമായി പിടിച്ചുകയറ്റി കാര്‍ ഓടിച്ചുകൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് പോലീസുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ വെച്ചു കരുവാരക്കുണ്ട് വെച്ച് സംഘത്തെ തടയുകയും യുവാവിനെ മോചിപ്പിക്കുകയും അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നാണ് വിവരം. സാമ്പത്തീക ഇടപാടുകളാണ് പ്രശ്‌നത്തിന് കാരണമെന്നും സാമ്പത്തീക തര്‍ക്കമാണ് കാരണമെന്നുമാണ് വിവരം. ബിജു ഇവര്‍ക്ക് ആറുലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW