Sunday, March 15, 2026 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 11.56 AM

പ്രധാന അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്യും ; ചില അദ്ധ്യാപകര്‍ക്ക് ശമ്പളം കിട്ടിയാല്‍ മതിയെന്ന് മന്ത്രി

uploads/news/2025/07/791759/shivankutty.gif

തിരുവനന്തപുരം: ചില അദ്ധ്യാപകര്‍ക്ക് തങ്ങള്‍ എന്തു ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന മനോഭാവമാണെന്നും ഉത്തരവാദിത്വം മറന്നുകൊണ്ടുള്ള ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപികയെ സസ്‌പെന്റ് ചെയ്യുമെന്നും മാനേജ്‌മെന്റിനെതിരേയും നടപടിയെടുക്കുമെന്നും പറഞ്ഞു.

സ്കൂള്‍ ഫിറ്റ്നസ് സംബന്ധിച്ച കാര്യത്തില്‍ മാനേജ്‌മെന്റിന് മൂന്ന്ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പ്രധാനാദ്ധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യണമെന്നും അവര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റ് മൂന്ന് ദിവസത്തിനകം കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും കുട്ടിക്ക് നഷ്ടപരിഹാരം മാനേജ്‌മെന്റ് നല്‍കണമെന്നും പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്നും അടിയന്തിരമായി മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രുപ നല്‍കുമെന്നും ഷോക്കേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടുവെച്ചു നല്‍കുമെന്നും പറഞ്ഞു.

ഇതിനൊപ്പം ഇളയകുട്ടിയുടെ പന്ത്രണ്ടാംക്ലാസ്സ് വരെ സൗജന്യപഠനം നല്‍കും. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി വന്ന ശേഷം കൂടുതല്‍ സഹായം നല്‍കുന്ന കാര്യത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും പറഞ്ഞു. നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനാണെന്നും വകുപ്പിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളെല്ലാം ചെയ്യുമെന്നും പറഞ്ഞു. എഇഒയില്‍ നിന്നും ഉടന്‍ വിശദീകരണം തേടുമെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW