-->
ബോളിവുഡില്‍ ഏറെ ആരാധകരുളള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്് ജൊനാസും. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുളള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രിയങ്കയ്‌ക്കൊപ്പമുളള പ്രണയനിമിഷങ്ങളാണ് നിക്് ജൊനാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബീച്ചിലെ അവധിയാഘോഷത്തിന്റെ ഭാഗമായുളള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ജൊനാസ് ബ്രദേഴ്‌സിന്റെ ' ഐ കാണ്ട് ലൂസ്' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നല്‍കിയത്. ' ഐ കാണ്ട് ലൂസ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി നിക് ജൊനാസ് കുറിച്ചിരിക്കുന്നതും.
വീഡിയോയുടെ തുടക്കത്തില്‍ ബീച്ചില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന നിക്കിനെയാണ് കാണുന്നത്. അവളില്ലാതെ എന്ന വാക്കുകള്‍ക്കൊപ്പമാണ് വിഷമിച്ച് നില്‍ക്കുന്ന നിക്കിനെ കാണാനാവുക. എന്നാല്‍ പാട്ട് തുടങ്ങുമ്പോള്‍ പ്രിയങ്ക ഓടിവന്ന് നിക്കിനെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതും കാണാം. അപ്പോള്‍ സ്‌ക്രീനിലെ എഴുത്ത് മാറി ' അവള്‍ക്കൊപ്പം' എന്നാകും. പിന്നീട് കാണുന്നത് ഒരുമിച്ച് സന്തോഷത്തോടെ ചിരിക്കുന്ന നിക്കിനെയും പ്രിയങ്കയെയുമാണ്.
വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആരാധകര്‍ വീഡിയോയ്ക്ക് താഴെ ഇരുവരുടെയും സ്‌നേഹത്തെ പ്രശംസിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്.