Sunday, March 15, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 01.24 PM

ഭര്‍ത്താവിനെ കുടുക്കാന്‍ അഞ്ചുവയസ്സുള്ള മകളെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ; കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി

uploads/news/2025/07/791580/crime-murder.jpg

ലഖ്‌നൗ: കാമുകനൊപ്പം താമസമാക്കിയ സ്ത്രീ തന്റെ സ്വന്തം മകളായ അഞ്ചുവയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി. ലഖ്‌നൗവിലെ വീട്ടില്‍ വെച്ച് മകളെ കൊലപ്പെടുത്തിയത് റോഷ്‌നിഖാന്‍ എന്ന സ്ത്രീയായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ മകളെ കൊന്നശേഷം ഇവര്‍ പോലീസിനെ വിളിച്ച് ഭര്‍ത്താവ് മകളെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. മകളുമായി ഭര്‍ത്താവ് വഴക്കുണ്ടാക്കിയെന്നായിരുന്നു കാരണമായി പറഞ്ഞത്.

തിങ്കാളാഴ്ച രാത്രി റോഷ്നി ഖാന്‍ പരിഭ്രാന്തയായി പോലീസിനെ വിളിച്ച് ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു. കാരണം എന്താണെന്ന് പോലീസ് ചോദിച്ചപ്പോള്‍, ഇരുവരും വഴക്കിട്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഇവിടെയെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്ത്രീ പോലീസിനോട് കള്ളം പറഞ്ഞതായി കണ്ടെത്തി. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് ഇവര്‍ കാമുകനായ ഉദിത് ജയ്സ്വാളുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി വൈകിയാണ് ഭര്‍ത്താവ് വീട്ടിലെത്തിയത്. ആ സമയത്ത് കാമുകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ദമ്പതികള്‍ വഴക്കുണ്ടാക്കുകയും ഭര്‍ത്താവിനെ കുടുക്കാന്‍ വേണ്ടി സ്ത്രീ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 'പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. ഞങ്ങള്‍ റോഷ്നി ഖാനെ ചോദ്യം ചെയ്തുവരികയാണ്. സ്വന്തം അമ്മ തന്നെ മകളെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചെന്ന് ലഖ്നൗ വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW