Tuesday, March 17, 2026 Last Updated 29 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 01.39 PM

തെലുങ്ക് നടന്‍ രവി തേജയുടെ പിതാവ് അന്തരിച്ചു

-ravi-teja

തെലുങ്ക് നടന്‍ രവി തേജയുടെ പിതാവ് ഭൂപതിരാജു രാജഗോപാല്‍ രാജു അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു.രവി തേജയുടെ ആരാധകരും അനുയായികളും അഭ്യുദയകാംക്ഷികളും സോഷ്യല്‍ മീഡിയയില്‍ നടന് അനുശോചനം രേഖപ്പെടുത്തി.സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

രാജഗോപാല്‍ രാജു ഒരു ഫാര്‍മസിസ്റ്റായിരുന്നു, മകന്‍ രവി തേജയുടെ താരപദവി ഉണ്ടായിരുന്നിട്ടും ഹൈദരാബാദില്‍ അദ്ദേഹവും ഭാര്യ രാജ്യ ലക്ഷ്മിയും ലളിതവും സമാധാനപരവുമായി ജീവിതം നയിച്ചു. അദ്ദേഹവും ഭാര്യയും പൊതുരംഗത്ത് വളരെക്കുറച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.

രവി തേജയുടെ ഇളയ സഹോദരന്‍ ഭരത് രാജു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകത്തില്‍ മരിച്ചിരുന്നു. പിതാവിന്റെ മരണത്തോടെ കുടുംബം വീണ്ടും ദു:ഖത്തിലായിരിക്കുകയാണ്.

തന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ മാസ് ജതാരയുടെ പണിപ്പുരയിലായിരുന്നു രവി തേജ, തന്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാന്‍ വേണ്ടി എല്ലാ പ്രൊഫഷനല്‍ ജോലികളും താരം നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം രാജഗോപാലിന്റെ മരണത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ രവി തേജയും കുടുംബാംഗങ്ങളും ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.

Ads by Google
Ads by Google
TRENDING NOW