-->
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തില്‍ 39 ലക്ഷം രൂപ കണ്ടെത്തി. ഷിബിന്‍ലാലിന്റെ വീടിന് അരകിലോമീറ്റർ മാറി ഒളവണ്ണ പള്ളിപ്പുറം ഉള്ളാട്ട്പറമ്പിൽ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ചവറ്റുകൂനയിൽ ഒളിപ്പിച്ച നിലയിൽ 39 ലക്ഷം രൂപ കണ്ടെടുത്തത്.
‘സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷൂട്ട്, മനസ്സിനെ ഏറെ തകർത്ത മരണം’; വൈകാരിക കുറിപ്പുമായി പാ രഞ്ജിത്
തട്ടിയെടുത്ത പണം പന്തീരാങ്കാവ് സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു നേരത്തെ ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. വിവിധ ഇടങ്ങളിലായി ഒന്നര കോടിയോളം രൂപ ഷിബിൻ ലാലിന് ബാധ്യതയുണ്ട്. പലിശയടക്കം 70 ലക്ഷം രൂപയുടെ ബാധ്യതയുള്ള ഒരു സ്ഥാപനത്തില്‍ 35 ലക്ഷം രൂപ നല്‍കി ബാധ്യത ഒഴിവാക്കാനാകുമോ എന്ന് ഒരാൾ വഴി ചോദിച്ചതാണ് വഴിത്തിരിവായത്. ഈ രഹസ്യവിവരം പൊലീസ് കമ്മിഷണർക്ക് ലഭിച്ചതിനെ തുടർന്ന് ഷിബിൻലാലിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രതിയുമായി ചൊവ്വാഴ്ച രാവിലെ നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്. പോളിത്തീൻ കവറിലുള്ള പണം സിമന്റ് ചാക്കു കൊണ്ട് പൊതിഞ്ഞശേഷം ബാഗിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.
വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം; പ്രതിയെ പിടികൂടിയത് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന്
കഴിഞ്ഞ മാസം 11 നാണ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ ലാല്‍ പണം കവര്‍ന്നത്. ഷിബിന്റെ വാക്ക് വിശ്വസിച്ച് പന്തീരാങ്കാവിലെ അക്ഷയ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്കോവര്‍ ചെയ്യാന്‍ നാല്‍പതു ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരൻ അരവിന്ദിൽ നിന്ന് പ്രതി പണം തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടത്. പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഷിബിൻ ലാലിനെ പിന്നീട് പാലക്കാട് നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
പിടിയിലാകുമ്പോള്‍ 55,000 രൂപ മാത്രമാണ് ഇയാളില്‍ നിന്നും കണ്ടെടുക്കാനായത്. തട്ടിയെടുത്ത ബാഗില്‍ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നെന്നും അതെടുത്ത ശേഷം ബാഗ് പന്തീരാങ്കാവ് ഭാഗത്ത് വലിച്ചെറിഞ്ഞുവെന്നും പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണ് കേസിന്റെ കുരുക്കഴിച്ചത്. ഫറോക്ക് എസിപി എ.എം.സിദ്ധിഖ്, പന്തീരാങ്കാവ് എസ്എച്ച്ഒ ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്