Thursday, March 19, 2026 Last Updated 54 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 11.55 AM

6 മാസം മുമ്പ് വിവാഹം; ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ ‌മരിച്ച നിലയിൽ കണ്ടെത്തി

uploads/news/2025/07/791173/death img.jpg

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW