-->
ഒരു ഇന്ത്യൻ പിന്നണി ഗായികയും ഹിന്ദുസ്ഥാനി ഗായികയുമാണ് മഞ്ജരി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊൽക്കത്ത ആസ്ഥാനമായുള്ള ശിവ എന്ന റോക്ക് ബാൻഡിനൊപ്പമായിരുന്നു മഞ്ജരിയുടെ ആദ്യ സ്റ്റേജ് പെർഫോമൻസ്.
പിന്നീടിങ്ങോട്ട് ഒരുപിടി നല്ല ഗാനങ്ങൾ മഞ്ജരി മലയാള സിനിമയ്ക്ക് സമ്മാനിച്ചു. വലിയൊരു സൗഹൃദവലയം തന്നെയുണ്ട് മഞ്ജരിക്ക്. അക്കൂട്ടത്തിൽ ഒരാളാണ് ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ചഞ്ചൽ.
ഇപ്പോഴിതാ ചഞ്ചലിനൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയാണ് മഞ്ജരി. ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രിയ സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷമാണ് ഒരു നൊസ്റ്റാൾജിക് പോസ്റ്റിനോപ്പം മഞ്ജരി പങ്കിട്ടത്. "വർഷങ്ങൾക്ക് ശേഷം എന്റെ ഈ പ്രിയ സുഹൃത്തിനെ കണ്ടുമുട്ടുന്നു.
അന്നും ഇന്നും എന്നും സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോൾ....ചഞ്ചൽ, നിങ്ങളെ കാണാൻ സന്തോഷം... നിങ്ങൾ എന്നത്തേയും പോലെ അതിശയകരവും സുന്ദരവുമായി കാണപ്പെടുന്നു...." എന്ന ക്യാപ്ഷൻ നൽകിയാണ് മഞ്ജരി ചഞ്ചലിനൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചത്.
ചഞ്ചലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവരുടെ അത്ഭുതകരമായ വ്യക്തിത്വത്തെ അഭിനന്ദിക്കുന്നുവെന്നും മഞ്ജരി പറഞ്ഞിട്ടുണ്ട്.