Tuesday, March 17, 2026 Last Updated 58 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 02.21 PM

സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത് സ്വാസിക; വീഡിയോ വൈറല്‍

dance, video
photo-www.instagram.com/swasikavj/

നടി , അവതാരക, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക വിജയ്. സോഷ്യല്‍ മീഡിയയില്‍ സ്വാസിക പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ' താമരനൂലിനാല്‍ മെല്ലെയെന്‍' എന്ന ഗാനത്തിനാണ് സ്വാസിക ചുവടുവെച്ചത്. ' എന്നും സുഹൃത്തുക്കള്‍' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജീന്‍സും ടോപ്പും ധരിച്ച് ലളിതമായ വസ്ത്രത്തിലാണ് സ്വാസികയും സുഹൃത്തുക്കളും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നല്ല ഡാന്‍സ് ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

2009ല്‍ പുറത്തിറങ്ങിയ ' വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമയില്‍ എത്തുന്നത്. 2010ല്‍ ' ഫിഡില്‍' എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ' കട്ടപ്പനയിലെ ഋത്വിക് റോഷന്‍', പൊറിഞ്ചു മറിയം ജോസ്', ' ചതുരം' എന്നിവയാണ് സ്വാസികയുടെ ശ്രദ്ധേയമായ മലയാള സിനിമകളില്‍ ചിലത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW