Wednesday, March 18, 2026 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 09.20 AM

' പ്രിയപ്പെട്ട അപ്പുവിന് പിറന്നാള്‍ ആശംസകള്‍' ; ശ്രദ്ധ നേടി മോഹന്‍ലാലിന്റെ പോസ്റ്റ്

actor, wishing

മലയാളികളുടെ പ്രിയ യുവതാരം പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പ്രണവിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുകയാണ്. ' പ്രിയപ്പെട്ട അപ്പുവിന് പിറന്നാള്‍ ആശംസകള്‍' എന്ന അടിക്കുറിപ്പോടെ പ്രണവിനോടൊപ്പമുളള ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെയായി പ്രണവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്.

1990 ജൂലൈ 13-നാണ് മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. 2002-ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് പ്രണവ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018-ല്‍ ആദി എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയില്‍ അരങ്ങേറി. ' ഡീയസ് ഈറേ' യാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പ്രണവിന്റെ ഏറ്റവും പുതിയ സിനിമ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW