Tuesday, March 17, 2026 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jul 2025 04.57 PM

'കുറ്റപ്പെടുത്തല്‍ കേട്ട് മടുത്തു, ആ വീട് പൂട്ടിയിട്ട് താക്കോല്‍ കൊടുത്ത് വാടകയ്ക്ക് മാറാമെന്ന ആലോചനയുണ്ട്' ; രേണു സുധി

new, house

തന്റെ മക്കള്‍ക്ക് കിട്ടിയ വീടുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അറിയാത്ത പല സത്യങ്ങളും ഉണ്ടെന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു. കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി ഫിറോസുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചും തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങളിലും രേണു സുധി ആദ്യമായി വെറൈറ്റി മീഡിയ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. വീട് പണി പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ആവശ്യപ്പെട്ടപ്പോള്‍ തരില്ലെന്ന് ഫിറോസ് പറഞ്ഞുവെന്നും രേണു.

ഹൈപ്പില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച് ഈ ഫീല്‍ഡിലേക്ക് വരുന്നവരാണ് മിക്കവരും. ഞാന്‍ പക്ഷെ ഒരു ഒഴുക്കില്‍പ്പെട്ട് കേറി വന്നൊരാളാണ്. അപ്രതീക്ഷിതമാണ്. ദാസേട്ടന്റെ ഒപ്പമുള്ള റീലാണ് കാരണം രേണു സംസാരിച്ച് തുടങ്ങി. എനിക്ക് അല്ല ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ് കെഎച്ച്ഡിഇസി വീട് വെച്ച് തന്നത്. മൂത്തമകന്‍ അവിടെ നില്‍ക്കുന്നില്ല.

അവന്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഞാന്‍ ആ വീട്ടില്‍ നില്‍ക്കുന്നതിന് കാരണം അഞ്ച് വയസുള്ള മോനെ എനിക്ക് നോക്കണം. അതിനെ ഒറ്റപ്പെടുത്താന്‍ പറ്റില്ല. അതുപോലെ വീട് വെച്ച് തന്നവരോട് ഞാന്‍ എന്ത് ഡിമാന്റ് കാണിക്കാനാണ്. എനിക്ക് ഗുണം വരുമോ ദോഷം വരുമോയെന്ന് നോക്കാതെ എന്തും വെട്ടിതുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. എറിച്ചിലിനെയാണ് ചോര്‍ച്ചയെന്ന് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ വീടിന്റെ മുന്‍വശത്തെ ഭീമില്‍ നിന്നുമെല്ലാം ചോര്‍ച്ചയുണ്ട്. വീട് വെച്ച് തന്ന വ്യക്തിയെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം എന്റെ പപ്പ പറഞ്ഞിട്ടുണ്ട്. അന്ന് കിട്ടിയ മറുപടി വേറെയാണ്. പപ്പ തന്നെ അത് പതിയെ പറയും. പുള്ളിയെ ഞാന്‍ ഇപ്പോള്‍ കോണ്‍ടാക്ട് ചെയ്യാറില്ല. ആ വീട് പൂട്ടിയിട്ട് താക്കോല്‍ കൊടുത്തിട്ട് വാടകയ്ക്ക് മാറാമെന്ന ആലോചന എനിക്കുണ്ട്.

കാരണം കുറ്റപ്പെടുത്തല്‍ കേട്ട് കേട്ട് മടുത്തു. കേള്‍ക്കുന്നതിനും പരിധിയുണ്ട്. കുഞ്ഞിനെ ആ വീട്ടില്‍ ഒറ്റയ്ക്ക് ആക്കാനും പറ്റില്ല. കിച്ചു ആ വീട്ടില്‍ നില്‍ക്കുന്നില്ലെന്നത് കൊണ്ടാണ് ആളുകള്‍ ഞങ്ങളെ കുറ്റം പറയുന്നത്. കിച്ചു പഠിക്കാന്‍ വേണ്ടിയാണ് കൊല്ലത്തേക്ക് പോയത്. ഇതിന് മാത്രം പഴി കേള്‍ക്കാന്‍ ഞങ്ങള്‍ എന്താണ് ആ വീട്ടില്‍ ചെയ്തത്. എന്നേയും എന്റെ വീട്ടുകാരെയും വരെ പറയുന്നു. ഞങ്ങള്‍ അവിടെ നില്‍ക്കുന്നുവെന്നതാണ് വിമര്‍ശിക്കുന്നവരുടെ പ്രധാന പ്രശ്‌നം. കാരണം ഞങ്ങളുടെ വീടല്ല. ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ പപ്പയും അമ്മയുമാണ് മോനെ നോക്കുന്നത്. അതുകൊണ്ട് എനിക്ക് അവരെ ഇറക്കി വിടാന്‍ പറ്റുമോ? അഭയാര്‍ത്ഥികളായി നില്‍ക്കുന്നുവെന്നാണ് വിമര്‍ശനം. എനിക്കും കുഞ്ഞിനും ആ വീട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റുമോ? എനിക്ക് ആകെയുള്ളത് അപ്പനും അമ്മയുമാണ്. അവര്‍ക്ക് പ്രായമായി. സോഷ്യല്‍മീഡിയ പറയുന്നത് പോലെ ഞാന്‍ ചെയ്യില്ല.

വര്‍ക്ക് ഏര്യയുടെ കാര്യം ആവശ്യപ്പെട്ടതല്ല. നമുക്ക് പൈസയുണ്ടാകുമ്പോള്‍ പതുക്കെ ചെയ്യാമെന്നാണ് പപ്പ പറഞ്ഞത്. അല്ലാതെ അവര്‍ ചെയ്ത് തരണമെന്ന് പറഞ്ഞിട്ടില്ല. വര്‍ക്ക് ഏര്യ പണിയണമെങ്കില്‍ വീട് വെച്ചതിന്റെ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടണം. അത് ഇതുവരേയും കിട്ടിയിട്ടില്ല. അതുപോലെ ക്ലോക്കല്ല ഫാനാണ് വീണത്. പപ്പയുടെ ശരീരത്തില്‍ മുറിവുണ്ടായി. പപ്പ മെയിന്‍ പണിക്കാരനോട് സംസാരിച്ചിരുന്നു. വാഷിങ് ബെയ്‌സണും താഴെ വീണു. അന്ന് ഞാനുണ്ടായിരുന്നു. പിള്ളേര്‍ സമീപത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല. പിന്നീട് പണിക്കാരെ വിളിച്ച് ഫിക്‌സ് ചെയ്തു. ഞാന്‍ ഒന്നും ഫിറോസിക്കയോട് ആവശ്യപ്പെട്ടിട്ടില്ല. 24 ന്യൂസുകാര്‍ വീട് വെച്ച് തരുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കെഎച്ച്ഡിഇസി അവരെ കോണ്‍ടാക്ട് ചെയ്ത് വീട് വെച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരേയും കെഎച്ച്ഡിഇസി തന്നിട്ടില്ല.

ചോദിച്ചപ്പോള്‍ തരില്ലെന്നാണ് പറഞ്ഞത്. വീടിന് നമ്പറും അതുകൊണ്ട് കിട്ടിയിട്ടില്ല. ബുള്‍ഡോസര്‍ വെച്ച് വീട് പൊളിക്കുമെന്ന് ഫിറോസിക്ക പറഞ്ഞു. എന്റെ പപ്പ മറ്റൊരാള്‍ വഴി ഇതെല്ലാം അറിഞ്ഞു. സത്യം പുറത്ത് വരുന്ന സമയം വരുമെന്നും രേണു പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW