Tuesday, March 17, 2026 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jul 2025 03.14 PM

ഗൗരിയെ വിവാഹം കഴിച്ചു; വെളിപ്പെടുത്തി നടന്‍ ആമിര്‍ ഖാന്‍

married

പുതിയ കൂട്ടുകാരി ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചു എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ഖാന്‍.' ഗൗരിയും ഞാനും ഗൗരവമായ ബന്ധത്തിലാണ്. ഞങ്ങള്‍ വളരെ പ്രതിബദ്ധതയുളള ഇടത്തിലാണ്. ഞങ്ങള്‍ പങ്കാളികളാണ്. ഞങ്ങള്‍ ഒരുമിച്ചാണ്. വിവാഹം എന്നത് എന്റെ ഹൃദയത്തില്‍ ഉളള ഒന്നാണ്, ഞാന്‍ ഇതിനകം അവളെ വിവാഹം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ അത് ഔപചാരികമാക്കണോ വേണ്ടയോ എന്നത് മുന്നോട്ടു പോകുമ്പോള്‍ തീരുമാനിക്കുന്ന കാര്യമാണ്',ആമിര്‍ ഖാന്റെ വാക്കുകള്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് ഗൗരി സ്പ്രാറ്റിനെ ആമിര്‍ ലോകത്തിനു പരിചയപ്പെടുത്തിയത്. 25 വര്‍ഷമായി സുഹൃത്തായി ഗൗരി കൂടെ ഉണ്ടെന്നും ഇപ്പോള്‍ താനും ഗൗരിയും പങ്കാളികളാണ് എന്നുമായിരുന്നു ആമിര്‍ വെളിപ്പെടുത്തിയത്.

ഒന്നര വര്‍ഷമായി താനും ഗൗരിയും ഒരുമിച്ചാണ് ജീവിക്കുന്നത് എന്ന് ആമിര്‍ വെളിപ്പെടുത്തിയിരുന്നു. ഗൗരി പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണെന്നും മുംബൈയിലെ തന്റെ വീട്ടില്‍വച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും പരിചയപ്പെടുത്തി കൊടുത്ത കാര്യവും ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം റീന ദത്തയെയാണ് ആമിര്‍ ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ രണ്ടുകുട്ടികളുമുണ്ട്. ജുനൈദും ഇറ ഖാനും. 2005ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. എന്നാല്‍ 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആമിറിന്റെയും കിരണിന്റെയും മകനാണ് ആസാദ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW