Saturday, March 14, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 12.32 PM

ഗ്രാമത്തിലെ വെറും 60 മിനിറ്റ് നീണ്ടുനിന്ന ജലസംരക്ഷണ പരിപാടി ; 19000 രൂപയ്ക്ക് ഡ്രൈഫ്രൂട്ട് ഫെസ്റ്റിവലാക്കി ; ഉദ്യോഗസ്ഥര്‍ തിന്നുതീര്‍ത്തു...!

uploads/news/2025/07/790515/water.jpg

ഗ്രാമത്തിലെ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടി ഉദ്യോഗസ്ഥര്‍ 'ഡ്രൈഫ്രൂട്ട് ഫെസ്റ്റിവലാ'ക്കി മാറ്റി മദ്ധ്യപ്രദേശിലെ 'ജല്‍ ഗംഗാ സംവര്‍ദ്ധന്‍ അഭിയാന്‍' പരിപാടി വിവാദമാകുന്നു. ജലസംരക്ഷണത്തിനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കായി പരിപാടിയില്‍ കെണ്ടുവന്നതും ചെലവഴിച്ചതും പഴങ്ങളും പച്ചക്കറികളും കശുവണ്ടിയും അടക്കം വന്‍തുകയുടെ സാധനങ്ങള്‍.

ജലസംരക്ഷണം ലക്ഷ്യമിട്ടുള്ള മധ്യപ്രദേശിന്റെ 'ജല്‍ ഗംഗാ സംവര്‍ദ്ധന്‍ അഭിയാന്‍' പരിപാടി വിവാദസ്ഥലമായ ഷാഹ്ഡോള്‍ ജില്ലയില്‍ നടത്തിയപ്പോഴാണ് വന്‍തുകയും സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ തിന്നുതീര്‍ത്തത്. ജലാശയങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനോ തൈകള്‍ നടുക തുടങ്ങി ജലസംരക്ഷണത്തിനുള്ള പല പരിപാടികളും ബോധവല്‍ക്കരണവും അടങ്ങുന്നതാണ് ജല്‍ ഗംഗാ സംവര്‍ദ്ധന്‍ അഭിയാന്‍.

മധ്യപ്രദേശിലെ ജുന്‍ഝ എന്ന ആദിവാസി ഗ്രാമത്തില്‍, ബദാം, കശുവണ്ടി, നംകീന്‍ എന്നിവയുടെ ഒരു കുളത്തില്‍ ജലസംരക്ഷണം എന്ന സ്വപ്നം മുങ്ങിപ്പോയി. 60 മിനിറ്റ് നീണ്ട പരിപാടിക്കായി 19,010 രൂപയുടെ ഡ്രൈ ഫ്രൂട്ട്സും നംകീനുമാണ് ഒഴുക്കിയത്. മെയ് 25 ന്, മണല്‍ച്ചാക്ക് ബണ്ടിംഗിലൂടെ വെള്ളം നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയായിരുന്നു ഇത്.

പരിപാടിയിലേക്ക് ആദിവാസികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഇങ്ങിനെയായിരുന്നു. 12 കിലോ ഡ്രൈ ഫ്രൂട്ട്സ് (5 കിലോ കശുവണ്ടി, 5 കിലോ ബദാം, 3 കിലോ ഉണക്കമുന്തിരി), 9 കിലോ പഴങ്ങള്‍ (വാഴപ്പഴം, ആപ്പിള്‍, മുന്തിരി, മാതളനാരങ്ങ), 30 കിലോ ലഘുഭക്ഷണങ്ങള്‍, 6 ലിറ്റര്‍ പാലും 5 കിലോ പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കിയ ചായ എന്നിവയായിരുന്നു. ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഔദ്യോഗിക ബില്ലില്‍ പഴങ്ങള്‍ക്ക് 5,260 രൂപയും ഉണങ്ങിയ പഴങ്ങള്‍ക്കും നംകീനും 19,010 രൂപയും ചെലവഴിച്ചതായി കാണിക്കുന്നു.

വരണ്ട കൈപ്പമ്പുകളും വരണ്ട പാടങ്ങളും കൊണ്ട് ഗ്രാമവാസികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു അധികൃതരുടെ ആഡംബരം. ജലസംരക്ഷണത്തിനായുള്ള ഒരു ജനകീയ പ്രസ്ഥാനമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് 'ജല്‍ ഗംഗാ' കാമ്പയിന്‍ ആരംഭിച്ചത്, എന്നാല്‍ പ്രായോഗികമായി അത് അവിശ്വാസത്തിന്റെ ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ്.

അതേസമയം സര്‍ക്കാര്‍ സ്‌കൂള്‍ പെയ്ന്റിംഗുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥലമാണ് ഷാഹ്‌ഡോള്‍. ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പെയ്ന്റിംഗിന് നാലു ലിറ്റര്‍ പെയ്ന്റും 168 തൊഴിലാളികളും എന്ന കണക്ക് നല്‍കിയ അഴിമതിയ്ക്ക് കുപ്രസിദ്ധ സ്ഥലമാണ് ഇത്.

Ads by Google
Ads by Google
TRENDING NOW