Saturday, March 14, 2026 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.28 PM

ഗവര്‍ണര്‍ക്കെതിരേ കോഴിക്കോട് എസ്എഫ്‌ഐ ; മലപ്പുറത്ത് ആരോഗ്യമന്ത്രിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച്

uploads/news/2025/07/790330/SFI.jpg

കോഴിക്കോട്: ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നെന്ന് ആരോപിച്ച് കോഴിക്കോട് എസ്എഫ്‌ഐ യുടെ വന്‍ പ്രതിഷേധം. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. ആദ്യയനികുതി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പോലീസിന്റെ ബാരിക്കേഡിന് മുന്നില്‍ നിന്നും പ്രതിഷേധിച്ചു. എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി സമരം ചെയ്ത ശേഷമായിരുന്നു ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും കുട്ടികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തേ കേരളാസര്‍വകലാശാലയുടെ മുന്നില്‍ ഡിവൈഎഫ്‌ഐ യും എഐവൈഎഫും എസ്എഫ്‌ഐ, എഐഎസ്എഫ് എന്നിവര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍കെതിരേ രാജ്ഭവനിലേക്ക് പ്രതിഷേധവുമായി നീങ്ങാനൊരുങ്ങുകയാണ്. കനത്ത പോലീസ് കാവലാണ് രാജ്ഭവന് ചുറ്റം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ മസ്‌ക്കറ്റ് ഹോട്ടലിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗവര്‍ണര്‍ രാജ്ഭവനിലേക്ക് മടങ്ങിയിരുന്നു.

മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്‌ട്രേറ്റിലേക്കായിരുന്നു മാര്‍ച്ച്. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരേ ശക്തമായി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബാരിക്കേഡ് മറികടന്നു പോകാന്‍ നോക്കിയെങ്കിലും പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധത്തിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW