Thursday, March 19, 2026 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.14 PM

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി:പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

government

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായ അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും സംഘര്‍ഷമാണ്. കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും വൈസ് ചാന്‍സലര്‍മാരില്ല. കേരള സര്‍വകലാശാല സമരത്തില്‍ എസ്എഫ്‌ഐ കാണിച്ചത് ആഭാസമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.

എന്‍ട്രന്‍സ് കമ്മീഷണറേറ്റിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയുമില്ലാതെ കാര്യങ്ങള്‍ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പ്രത്യേകിച്ചും, കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള ട്രെന്‍ഡ് നിലനില്‍ക്കുന്ന കാലഘട്ടത്തില്‍, സര്‍വകലാശാലകളിലെ സംഘര്‍ഷം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കും. ഈ സമരം തീര്‍ക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW