Tuesday, March 17, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 10 Jul 2025 01.03 PM

' പെട്ടന്ന് കണ്ടപ്പോള്‍ സുധി തന്നെ ' ; വൈറലായി കിച്ചു പങ്കുവെച്ച ചിത്രങ്ങള്‍

smile, kollam
photo-www.instagram.com/kichu_r_d/

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ രേണു സുധിയും മക്കളായ കിച്ചു എന്ന രാഹുല്‍ ദാസും റിതുലുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

ഇപ്പോഴിതാ, അനിയനെ തോളിലേറ്റി നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് കിച്ചു. ചിത്രത്തില്‍ കിച്ചുവിന്റെ ചിരി സുധിയുടേതു തന്നെയെന്നാണ് ആരാധകര്‍ പറയുന്നത്. ' പെട്ടന്ന് കണ്ടപ്പോള്‍ സുധി തന്നെ', ' ശെരിക്കും അച്ഛന്റെ ഛായ വരുന്നുണ്ട്', ' സുധി ചേട്ടന്‍ എവിടെപ്പോയി ആരും ചോദിക്കണ്ട അതു കിച്ചു തന്നെയാണ്' എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുളള കമന്റുകള്‍. ' അമ്മയുടെ പൊന്നു മക്കള്‍' എന്നാണ് രേണു കുറിച്ചത്.

സുധിയുടെ ആദ്യഭാര്യയിലെ മകനാണ് കിച്ചുവെങ്കിലും സുധി പിന്നീടു വിവാഹം കഴിച്ച രേണു കിച്ചുവിനെ സ്വന്തം മോനെപ്പോലെയാണ് വളര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ് കിച്ചു. സ്വന്തമായി ഒരു യുട്യൂബ് ചാനലും കിച്ചുവിനുണ്ട്.

Ads by Google
Ads by Google
TRENDING NOW