-->
ഈരാറ്റുപേട്ട (കോട്ടയം) ∙ മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട പെൺകുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) ആണു മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്നോടെ വീടിനു പിന്നിലെ കടവിൽ കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽപെടുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് അടുത്ത കോഴ്സിനുള്ള തയാറെടുപ്പിലായിരുന്നു. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: എഡ്വിൻ, മെറിൻ.