Saturday, March 14, 2026 Last Updated 37 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 03.21 PM

വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍; ഡിജിസിഎയുടെ നിര്‍ണായക നീക്കങ്ങള്‍

flight

വിമാന ടിക്കറ്റ് നിരക്കുകളിലെ അമിതമായ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. മഹാകുംഭമേളയുടെയും പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷവും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുതിച്ചുചാട്ടം സംബന്ധിച്ചും, അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്നുള്ള വ്യോമയാന സുരക്ഷാ ആശങ്കകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്ററി സമിതി യോഗത്തില്‍ ചൂടേറിയ വിഷയമായതിനെ തുടര്‍ന്നാണ് ഡിജിസിഎയുടെ ഈ പ്രഖ്യാപനം.

വിമാന ടിക്കറ്റ് നിരക്കുകളിലെ അന്യായമായ വര്‍ദ്ധനവിനെതിരെ എംപിമാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ശ്രീനഗറില്‍ നിന്നുള്ള വിമാനങ്ങളുടെയും പ്രയാഗ്രാജിലെ മഹാകുംഭമേളയുടെയും സമയത്ത് ടിക്കറ്റ് നിരക്കില്‍ പലമടങ്ങ് വര്‍ദ്ധനവുണ്ടായതായി എംപിമാര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW