-->
അന്തരിച്ച മിമിക്രി കലാകാരനും അഭിനേതാവുമായ കൊല്ലം സുധിയിലൂടെയാണ് പ്രേക്ഷകര്‍ രേണു സുധിയെക്കുറിച്ചറിഞ്ഞത്, സ്നേഹിച്ചു തുടങ്ങിയത്. എന്നാല്‍ സുധിയുടെ മരണശേഷം കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ രേണു സുധി തന്റെ സോഷ്യല്‍ മീഡിയയിലൂടെയും റീല്‍സ് വീഡിയോയിലൂടെയും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും അഭിമുഖങ്ങളിലെ തുറന്നു പറച്ചിലുകളിലൂടെയുമൊക്കെ രേണു സുധി വിവാദങ്ങളിലും ചര്‍ച്ചകളിലും നിറയാന്‍ തുടങ്ങി.
വിമർശനങ്ങളും വിവാദങ്ങളും രേണുവിന് പുത്തരിയല്ല, എങ്കിലും താരപത്നിയുടെ വിശേഷങ്ങളെല്ലാം വലിയ രീതിയില്‍ രേണുവിന്റെ വിശേഷങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. സുധിയുടെ മരണം വരെ വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് പിന്നീട് വീട് നിർമ്മിച്ച് നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചണ്‍, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകള്‍ക്ക് പുറമെ ഒരു കോമണ്‍ ബാത്റൂമുമടക്കം എല്ലാ സൗകര്യങ്ങളുമുള്ള 1050 സ്ക്വയർഫീറ്റില്‍ നിർമിച്ച വീട്, പണി മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നദ്ധ സംഘടന കുടുംബത്തിന് നല്‍കിയത്.
സുധിയുടെ മക്കളായ രാഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. ആനിമേഷൻ വിദ്യാർത്ഥിയായ മൂത്തമകന്‍ രാഹുല്‍ പഠനവുമായി ബന്ധപ്പെട്ട് സുധിയുടെ കുടുംബവീടുള്ള കൊല്ലത്താണ് താമസിക്കുന്നത്. ക്ലാസില്ലാത്ത ദിവസങ്ങളില്‍ സമയം കണ്ടെത്തി കോട്ടയത്ത് വന്ന് സഹോദരനേയും രേണുവിനേയും രാഹുല്‍ കാണാറുണ്ട്.
അങ്ങനെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ രാഹുല്‍ പങ്കിട്ട ഒരു വീഡിയോ വൈറലായി മാറിയിരുന്നു. വീട്ടിലെ എല്ലാ വിശേഷങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു രാഹുലിന്റെ വീഡിയോ. എന്നാല്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. രാഹുലുമായി വിശേഷങ്ങള്‍ പങ്കിടുന്നതിനിടയില്‍ അച്ഛന്റേയും അമ്മയുടേയും ട്രോഫികള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് റിഥപ്പൻ കൂട്ടികൊണ്ടുപോകുന്നുണ്ട്. സുധിക്ക് ലഭിച്ച മൊമന്റോകളും ട്രോഫികളും കട്ടിലിനടിയില്‍ തുറന്ന് കിടക്കുന്ന ഒരു കവറിനുള്ളില്‍ കുത്തിനിറച്ച നിലയില്‍ കാണാം. എന്നാല്‍ രേണുവിന് ലഭിച്ച ട്രോഫികള്‍ സ്വീകരണ മുറിയില്‍ ടേബിളില്‍ നിരത്തിവെച്ചിട്ടുണ്ട്. അതോടെ വിമര്‍ശനങ്ങളും ട്രോളുകളും നിറഞ്ഞു.
വീട്ടിലെ മുറിയിലെ കട്ടിലിനടിയില്‍ സുധിയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ അലക്ഷ്യമായി കിടക്കുന്നതും വീഡിയോയിലുണ്ട്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം എന്റെ സുധി ചേട്ടനെന്ന് ആവർത്തിച്ച് പറയുന്ന രേണുവിന് അദ്ദേഹത്തിന്റെ ഓർമയ്ക്കായി അവശേഷിക്കുന്ന വസ്തുക്കള്‍ സംരക്ഷിക്കണമെന്ന് തോന്നുന്നില്ലേ എന്നായിരുന്നു വിമർശനത്തിന് പ്രധാന കാരണമായത്.
ഇപ്പോഴിതാ വൈറല്‍ വീഡിയോയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ലെന്നും മകൻ എടുത്ത് കളിക്കാതിരിക്കാൻ മാറ്റിവെച്ചതാണെന്നുമാണ് രേണു ഒരു യൂട്യൂബ് ചാനലിവനോട് പ്രതികരിച്ചത്. ‘‘വീട്ടില്‍ ഇപ്പോള്‍ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. ഷോക്കെയ്സ് പോലുള്ളവ നിർമ്മിച്ച് അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റിഥപ്പൻ കുഞ്ഞാണ്. അങ്ങനൊരു പ്രായമാണ് അവന്റേത്. അവൻ ചേട്ടന്റെ ട്രോഫി എടുത്ത് കളിക്കരുതല്ലോ.
പാത്തിരുന്ന് കളിക്കും അവൻ. തടിയില്‍ തീർത്തതല്ലേ... അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാല്‍ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകള്‍ ഞാൻ എടുത്ത് സൂക്ഷിച്ച് വെച്ചതാണ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ അവാർഡ് വെക്കാനുള്ള സാധനങ്ങളൊക്കെ സെറ്റാക്കണം. വീട്ടില്‍ ഇപ്പോള്‍ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്തേക്ക് വെക്കുന്നുവെന്ന് മാത്രം.
അല്ലാതെ എന്റേത് ഇവിടെ ഇരിക്കട്ടേയെന്ന രീതിയില്‍ സൂക്ഷിച്ച് വെച്ചതല്ല. സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്. മാത്രമല്ല ചേച്ചിയുടെ മക്കള്‍ കൂടി വരുമ്പോള്‍ ഇവർ ഞാൻ അറിയാതെ ഫോണ്‍ അടക്കം എടുത്ത് കളിക്കും. ഒരു ദിവസം ഞാൻ ചെന്നപ്പോള്‍ സുധി ചേട്ടന്റെ ഫോട്ടോയില്‍ കുഞ്ഞുങ്ങള്‍ പൊട്ടൊക്കെ വെച്ച് കണ്ണെഴുതിയിരിക്കുന്നു. അച്ഛനെ ഒരുക്കിയതാണ് എന്നാണ് ഞാൻ ചോദിച്ചപ്പോള്‍ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പിന്നീട് ഞാൻ പറഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. ചെറിയ പ്രായമല്ലേ... അഞ്ച് വയസ് ആയതേയുള്ളു അവന്...’’ എന്നാണ് രേണു പറഞ്ഞത്.
പക്ഷേ രേണുവിന്റെ വിശദീകരണത്തില്‍ സുധിയുടെ ആരാധകർ തൃപ്തരായിട്ടില്ല. യഥാർത്ഥ്യം പ്രേക്ഷകർ മനസിലാക്കിയപ്പോള്‍ രേണു തടിതപ്പാൻ ശ്രമിക്കുകയാണെന്നാണ് പ്രതികരണ വീഡിയോയ്ക്ക് വന്ന കമന്റുകള്‍.
‘രേണുവിന്റെ ട്രോഫികള്‍ ടേബിളിന്റെ പുറത്തും സുധിയുടെ ട്രോഫികള്‍ കട്ടിലിന്റെ അടിയിലും, സുധി ചേട്ടന്റെ ട്രോഫി എല്ലാം കട്ടിലിന്റെ അടിയില്‍ നിന്നും എടുത്ത് കൊല്ലത്ത് കൊണ്ടുപോയി ചേട്ടന്റെ അമ്മയെ ഏല്‍പ്പിക്കൂ കിച്ചു. അവർ അതൊക്കെ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കും. വെറുതെ അനാഥമായി കട്ടിലിനടിയില്‍ കിടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു, സുധി ചേട്ടന്റെ വീട്ടില്‍ പുള്ളിക്ക് കിട്ടിയ ട്രോഫികളുടെ സ്ഥാനം പഴയ സഞ്ചിയില്‍ കട്ടിലിന്റെ അടിയില്‍. ഇതും രേണുവിന്റെ സ്നേഹമാവും അല്ലേ’ എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകള്‍. ഒപ്പം വീട് വൃത്തിയില്ലാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് എതിരേയും ആളുകളുടെ കമന്റുകളുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് കിച്ചു റിതിലിനെ കാണാനെത്തുന്നത്. ചേട്ടനെ കണ്ടതോടെ വിശേഷങ്ങള്‍ പറയാനും വീട്ടിലെ പുതിയ കാര്യങ്ങളെല്ലാം കാണിച്ചും വിവരിച്ചും കൊടുക്കാനുള്ള ധൃതിയായിരുന്നു റിഥപ്പനെന്ന് വീഡിയോയിലൂടെ മനസ്സിലാകും. സ്കൂളില്‍ പോകുന്നുണ്ടോ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഒന്നാം ക്ലാസില്‍ എന്നായിരുന്നു മറുപടി. ഒപ്പം ചേട്ടന് എന്താണ് പഠിക്കുന്നത് എന്നതിനെ കുറിച്ചും ചോദിച്ച് അറിയുന്നുണ്ടായിരുന്നു. കുടുംബചിത്രത്തിലുള്ള സുധിയെ ചൂണ്ടി കാണിച്ച് ഇത് എന്റേയും ചേട്ടന്റേയും അച്ഛനാണെന്നാണ് റിതുല്‍ പറഞ്ഞത്. രേണുവിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി ഇത് ചേട്ടന്റെ അമ്മയാണെന്നും റിതുല്‍ പറയുന്നുണ്ടായിരുന്നു.
ചേട്ടൻ യാത്ര പറഞ്ഞ് പോകാനിറങ്ങിയതോടെ റിഥപ്പന്റെ മുഖം വാടി. മനസില്ലാ മനസോടെയാണ് കിച്ചു ചേട്ടന് റിഥപ്പൻ യാത്ര പറഞ്ഞത്. വൈകീട്ട് വരണേ, എന്നിട്ട് നാളെ പോകാം എന്നെല്ലാം പറയുന്നതും കേള്‍ക്കാം. ഇനിയും ഇടയ്ക്ക് ഞാൻ വരും. ക്ലാസുള്ളതുകൊണ്ടാണ് വരാത്തതെന്നും രാഹുല്‍ പറയുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘കിച്ചു ഹെല്‍മെറ്റിട്ട് നിന്നപ്പോള്‍ ശരിക്കും സുധിയേപോലെ തോന്നി, കിച്ചു അപ്പന്റെ സ്ഥാനത് നിന്ന് ആ കുഞ്ഞിന് വേണ്ടത് വാങ്ങി കൊടുക്കുന്നത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി, കിച്ചു പറ്റുമ്പോഴൊക്കെ റിഥപ്പനെ പോയി കാണണം. അവന് നീയാണ് ആശ്വാസം. പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ സങ്കടം മുഴുവൻ മുഖത്തുണ്ടായിരുന്നു..’ എന്നതടക്കമാണ് കമന്റുകള്‍.
സുധിയുടെ മൂന്നാം ഭാര്യയാണ് രേണു. നടന്റെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുല്‍. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയശേഷം സുധി രണ്ടാമത് വീണ്ടും ഒരു വിവാഹം കഴിച്ചിരുന്നുവെന്നും അത് ഡിവോഴ്സായശേഷമാണ് രേണു ജീവിതത്തിലേക്ക് വന്നതെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ സുധി നിയമപരമായി വിവാഹം ചെയ്ത വ്യക്തി താൻ മാത്രമാണെന്നായിരുന്നു രേണുവിന്റെ പ്രതികരണം.
തങ്ങള്‍ക്കെതിരെ മോശം പ്രചാരണം നടത്തുന്ന വ്ളോഗർക്കെതിരെ പരാതി നല്‍കാൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി രേണു എത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. അവിടെ ചെന്നപ്പോള്‍ പോലീസുകാർ മോശമായി പെരുമാറിയെന്ന ആരോപണവുമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് രേണു എത്തിയിരുന്നു. ചെന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെടുകയാണ് ചെയ്തത് എന്നും സ്ത്രീകള്‍ ആണെന്നുളള പരിഗണന പോലും തന്നില്ലെന്നും രേണു സുധി ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ക്യാമറകള്‍ക്ക് മുന്നില്‍ രേണു സുധി പ്രതികരിച്ചത്. പരാതിക്കാരായ തങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും രേണു ചോദിച്ചിരുന്നു.