Thursday, March 19, 2026 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Jul 2025 10.23 AM

പള്ളിയില്‍ പ്രാര്‍ഥിച്ചു, ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയായി; തിരുപ്പതി ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍

അമരാവതി: ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതിന് തിരുമല തിരുപ്പതി ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്‌ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ രാജശേഖര്‍ ബാബുവാണ് പള്ളിയിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്തത്.

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയില്‍ രാജശേഖര്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോ വൈറലാണ്. േഎല്ലാ ഞായറാഴ്ചയും ഇയാള്‍ പള്ളി പ്രാര്‍ഥനകളില്‍ പങ്കെടുത്തെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടെന്നും കണ്ടെത്തിയെതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് ക്ഷേത്ര ബോര്‍ഡ് വ്യക്തമാക്കി.

അഹിന്ദു മത പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഭാരവാഹികള്‍ പറയുന്നു. നേരത്തെ സമാനമായ കാരണങ്ങളാല്‍ 18 ജീവക്കാരെ സ്ഥലം മാറ്റിയിരുന്നു.

രാജശേഖര്‍ ഒരു ഹിന്ദു മത സംഘടനയെ പ്രതിനിധീകരിക്കുന്ന ഒരു ജീവനക്കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഭാരവാഹികള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW