Friday, March 13, 2026 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 09.55 AM

എന്റെ ജീവിതത്തില്‍ ആദ്യമായി സന്തോഷ കണ്ണീരില്‍ ഞാന്‍ ആനന്ദം അനുഭവിച്ചു; ഓമിയെ കയ്യിലെടുത്ത് അഹാന

ahaana-krishna
photo-/www.instagram.com/ahaana_krishna/

സഹോദരി ദിയ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് അഹാന കൃഷ്ണ. സന്തോഷം കൊണ്ട് തന്റെ കണ്ണുനിറഞ്ഞെന്ന് അഹാന പറയുന്നു. കുഞ്ഞിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ക്കൊപ്പം വൈകാരികമായ കുറിപ്പും അഹാന പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് എപ്പോഴെങ്കിലും സന്തോഷത്തിന്റെ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് കണ്ണുനീർ എന്നത് സങ്കടത്തിന്റെയോ കോപത്തിന്റെയോ ഒരു പ്രകടനമായിരുന്നു. സന്തോഷത്തിന് ഒരിക്കലും എന്നിൽ കണ്ണുനീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16ന് എന്റെ സഹോദരി ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ഈ ലോകത്തിലേക്ക് വരുന്നത് ഞാൻ കണ്ടു.

മനുഷ്യജന്മം എന്ന മാന്ത്രികവും അയാഥാർത്ഥ്യവുമായ അത്ഭുതം... ഞാൻ അത് കണ്ടു. ഒരു പുതിയ അംഗവുമായി എന്റെ ജീവിതം പങ്കിടാൻ എന്റെ പക്കൽ ഇല്ലെന്ന് ഞാൻ കരുതിയപ്പോഴാണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളിൽ എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷ കണ്ണീരിന്റെ ആനന്ദം അനുഭവിച്ചു.

അവന്റെ ചെറിയ പാദങ്ങൾ, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകൾ, കണ്ണുകൾ എന്നിവ എനിക്ക് ഏറെ പ്രിയപ്പെട്ടതായി എന്നാണ് ദിയയുടെ കുഞ്ഞിനെ കണ്ട നിമിഷത്തെ കുറിച്ച് അഹാന സോഷ്യൽമീഡിയയിൽ കുറിച്ചത്. അഹാന കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും കമന്റുകളുണ്ട്

ദിയ കൃഷ്ണയ്​ക്ക് ആദ്യത്തെ കൺമണി പിറന്ന സന്തോഷത്തിലാണ് കൃഷ്ണകുമാർ കുടുംബം മുഴുവൻ. ​ഗർഭിണിയായപ്പോൾ മുതൽ കുഞ്ഞ് പിറന്നത് വരെയുള്ള കാലഘട്ടത്തിലെ എല്ലാ വിശേഷങ്ങളും വ്ലോ​ഗായും വീഡിയോയായും ദിയ കൃഷ്ണ തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞദിസമാണ് ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നത്. നിഓം അശ്വിൻ കൃഷ്ണയെന്നാണ് മകന് പേരിട്ടിരിക്കുന്നത്. ദിയയുടെ ഓമന പേരായ ഓസി എന്നതുപോലെ മകന് വേണ്ടിയും ഒരു ഓമനപ്പേര് കുടുംബം കണ്ടെത്തിയിട്ടുണ്ട് ഓമി എന്ന പേരിട്ടാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കാൻ കുടുംബം ഉദ്ദേശിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW