Sunday, March 15, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 05.24 PM

‘‘മോഹൻലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം; എന്തിനാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് ചെയ്തത് എന്നോര്‍ത്ത് പശ്ചാത്തപിക്കാറുണ്ട്...’’ ആനന്ദ്

മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ ബഹുമുഖതാരങ്ങളടങ്ങിയ മലയാളം ആക്ഷൻ ത്രില്ലറാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്. ഇപ്പോഴിതാ ആ സിനിമയില്‍ താന്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അതില്‍ കുറ്റബോധമുണ്ടെന്നും പറയുകയാണ് ആനന്ദ്.
Mohanlal, Christian Brothers movie, Anand
Anand in Christian Brother's movie (Image Source: Youtube)

വില്ലന്‍ കഥാപാത്രങ്ങളിലൂടെ സഹനായക വേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുള്ള താരമാണ് ആനന്ദ്. മലയാളത്തില്‍ മാത്രമല്ല തമിഴ് , മലയാളം , തെലുങ്ക് സിനിമകളിലും ഏതാനും കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല നിരവധി മലയാളം ടിവി ഷോകളിലും താരം അഭിനയിച്ചിട്ടുണ്ട്. ണിരത്നത്തിന്റെ ബ്ലാക്ക് കോമഡി ചിത്രമായ തിരുടാ തിരുടായില്‍ ഒരു പ്രധാന കഥാപാത്രത്തെ ആനന്ദ് അവതരിപ്പിച്ചിരുന്നു.
ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ഫാമിലി ചിത്രമായ ‘ക്രിസ്ത്യൻ ബ്രദേഴ്സി’ലും ആനന്ദ് അഭിനയിച്ചിരുന്നു. എന്ന ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ സഹായി രഞ്ജിത് എന്ന കഥാപാത്രമായാണ് ആനന്ദ് വേഷമിട്ടത്.
ഇപ്പോഴിതാ ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറയുകയാണ് ആനന്ദ്. അതില്‍ ഖേദമുണ്ടെന്നും എന്തിന് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ സെറ്റില്‍വെച്ച്‌ ബിജു മേനോൻ ചോദിച്ചിരുന്നതായും പറയുകയാണ് ആനന്ദ്.
‘‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന പടം എന്തിനാ ചെയ്തത് എന്ന് എനിക്ക് അറിയില്ല. എനിക്കതില്‍ ഖേദമുണ്ട്. പടത്തിന് വേണ്ടി അവർ വിളിച്ചു. ഞാൻ പോയി. മോഹൻലാലിന്റെ ബാക്കില്‍ നില്‍ക്കുന്ന പോലെ ഒരു കഥാപാത്രം. എന്തിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാൻ ആ സിനിമ ചെയ്തതെന്ന് ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്ത്യൻ ബ്രദേഴ്സ്.
സെറ്റില്‍ ഞാൻ അതിനെക്കുറിച്ച്‌ ഒന്നും മിണ്ടാതെ നിന്നു. റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാൻ ചോദിച്ചുവാങ്ങി. ആ സിനിമയിലേത് കയ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടർ ചെയ്യുന്നുവെന്ന് സെറ്റില്‍വെച്ചു തന്നെ ബിജു മേനോൻ ചോദിച്ചിരുന്നു. ബിജു മേനോൻ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല...’’ ആനന്ദ് പറഞ്ഞു. ഭാര്യയും സിനിമാ സീരിയല്‍ താരവുമായ പൂര്‍ണ്ണിമയ്ക്ക് ഒപ്പം ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് ആനന്ദ് മനസ്സ് തുറന്നത്.
ഉദയ് കൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്ത്യൻ ബ്രദേഴ്സ്. മോഹൻലാലിനൊപ്പം സുരേഷ് ഗോപി, ദിലീപ്, ശരത്കുമാർ, ബിജു മേനോന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Ads by Google
Saturday 05 Jul 2025 05.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW