Saturday, March 14, 2026 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 04.59 PM

കുവൈത്തില്‍ വൻ ലഹരി വേട്ട; 27 കോടിയുടെ ലഹരി മരുന്നുകൾ പിടിച്ചെടുത്തു

drug, kuwait

ക​ണ്ടെ​യ്‌​ന​റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 110 കിലോഗ്രാം ലഹരി മരുന്നുകൾ പി​ടി​ച്ചെ​ടു​ത്തു. ഏകദേശം 1.15 ദ​ശ​ല​ക്ഷം ദിനാ​ർ വി​ല​മ​തി​ക്കു​ന്ന ലഹരി മരുന്നുകൾ ആണ് പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. യു.​എ.​ഇ - കു​വൈ​ത്ത് സർക്കാരുകളുടെ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവ കണ്ടെത്തിയതെന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കടൽ മാർഗ്ഗം ക​ണ്ടെ​യ്‌​ന​റുകൾ വഴി ലഹരി വസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

കമാൻഡോ ഓപ്പറേഷനിലൂടെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് നി​ന്ന് ക​സ്റ്റം​സിന്റെ സഹായത്തോടെയാണ് ക​ണ്ടെ​യ്ന​ർ കണ്ടെത്തിയത്. തുടർന്ന് കണ്ടെയ്നർ മറ്റൊരു വാഹനത്തിലാക്കി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ആണ് കണ്ടെയ്നറിന്റെ ചുവരുകൾ പൊളിച്ചു ലഹരി മരുന്നുകൾ പുത്തെടുത്തത്. സം​ഭ​വുമായി ബന്ധപ്പെട്ട് ഒ​രു ഏ​ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റു ചെ​യ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW