Sunday, March 15, 2026 Last Updated 44 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 12.30 PM

മീശ പിരിച്ച്, കൂളിംഗ് ഗ്ലാസ് വച്ച്, ചുണ്ടില്‍ കത്തിച്ചു വച്ച സിഗരറ്റ് പൈപ്പുമായി അഡാര്‍ ലുക്കില്‍ ആമിര്‍ ഖാന്‍; കൂലിയിലെ ‘ദാഹ’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗം

ലോകേഷ് കനകരാജ് രജനികാന്ത് കോമ്പോയിൽ എത്തുന്ന കൂലി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്റെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
Rajanikanth, aamirkhan, coolie movie
Aamir khan character poster in coolie movie (Image Source: X)

ലോകേഷ് കനകരാജിന്റെ സിനിമകള്‍ എന്നു കേള്‍ക്കുമ്പോഴേ ആരാധകര്‍ക്ക് ആവേശമാണ്. ചിത്രത്തിൽ തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കൂടിയെത്തുന്നു എന്ന് കേട്ടാല്‍ പിന്നെ പ്രേക്ഷകര്‍ക്ക് വേറെയൊന്നും വേണ്ട. അതുകൊണ്ടു തന്നെ രജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി.
ചിത്രം അനൗണ്‍സ് ചെയ്ത അന്നുമുതല്‍ അതിനെക്കുറിച്ച് എത്തുന്ന എല്ലാ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. സിനിമയിലെ ആദ്യ ഗാനവും ഇതുവരെ വന്ന എല്ലാ പോസ്റ്ററുകളും അപ്ഡേഷനുകളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇപ്പോഴിതാ അതിലേക്ക് ഒരു കിടിലന്‍ അപ്ഡേഷന്‍ നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ ക്യാരക്റ്റർ പോസ്റ്ററാണ് ലേറ്റസ്റ്റ് അപ്ഡേഷന്‍. മീശ പിരിച്ച്‌, കൂളിംഗ് ഗ്ലാസ് വച്ച്, ചുണ്ടില്‍ പൈപ്പുമായി നില്‍ക്കുന്ന ആമിർ ഖാനാണ് പോസ്റ്ററില്‍. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പോസ്റ്ററില്‍ താരത്തിന്റെ കയ്യിലെ വാച്ച്‌ മാത്രം സ്വർണ നിറത്തിലാണ്. ദാഹ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ആദ്യമായിട്ടാണ് താരം ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഐമാക്സ് പതിപ്പുമുണ്ടാകുമെന്ന് നിർമാതാക്കളായ സണ്‍ പിക്ചേഴ്സ് അറിയിച്ചിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ രജനികാന്തിനൊപ്പവും ലോകേഷ് കനകരാജിനൊപ്പവും സഹകരിക്കുന്നതിനെക്കുറിച്ച് ആമിര്‍ സംസാരിച്ചിരുന്നു. ‘‘ഞാൻ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു, ആരാധിക്കുന്നു. ഞാൻ കഥപോലും കേട്ടില്ല. രജനി സാറിന്റെ ‘കൂലി’യില്‍ അതിഥി വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ, എന്തുതന്നെയായാലും ഞാൻ ചെയ്യാം എന്ന് ഉറപ്പുകൊടുത്തു. ലോകേഷിനൊപ്പം മറ്റൊരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂർത്തിയാക്കിയ ശേഷം ലോകേഷ് അടുത്തവർഷം രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങും...’’എന്നാണ് ആമിര്‍ പറഞ്ഞത്.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധാണ് സിനിമയുടെ സംഗീത സംവിധാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW