Wednesday, March 18, 2026 Last Updated 19 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 04 Jul 2025 11.58 AM

ബിന്ദുവിന് നീതി കിട്ടണം ; അതു വരെ ബിജെപി അടങ്ങില്ല ; വന്‍ പ്രതിഷേധം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/07/789433/rajeev-and-modi.jpg

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരണമടഞ്ഞ സംഭവത്തില്‍ ഇരയായ ബിന്ദുവിന് നീതി കിട്ടും വരെ ബിജെപി സമരം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. ബിന്ദുവിന്റെ മരണം സാധാരണ മരണം അല്ലെന്നും ബിന്ദുവിന്റെ ഗൗരവഹത്യയില്‍ ബിന്ദുവിനും കുടുംബത്തിനും നീതി കിട്ടുന്നത് വരെ പ്രതിഷേധിക്കുമെന്നും പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രി സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും പിണറായി വിജയന്‍ രോഗം വന്നാല്‍ അമേരിക്കയ്ക്ക് പോയി ചികിത്സ നടത്തുമെന്നും പറഞ്ഞു. ബിജെപി ബിന്ദുവിന്റെ മരണം ബിജെപി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യമന്ത്രിയുടെ ഈ ക്രിമിനല്‍ അവഗണനയ്ക്ക് എതിരേ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തും ആരോഗ്യമേഖലയിലെ അവഗണനയെക്കുറിച്ചുള്ള പരാതി ഡോ. ഹാരീസ് നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള വികസനമാണ് നടത്തുന്നത്.

2010 മുതല്‍ 2025 വരെയുള്ള മോദിസര്‍ക്കാര്‍ അനേകം സഹായമാണ് ആരോഗ്യമേഖലയ്ക്ക്് നല്‍കിയത്. 62,000 കോടിയുടെ സ്‌പെഷ്യല്‍ പ്രോഗ്രാമും ആരോഗ്യമേഖലയ്ക്കായി സാംഗ്ഷന്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും ആരോഗ്യമേഖലയില്‍ നിരന്തരം പ്രശ്‌നമുണ്ടാകുകയാണെന്നും വിമര്‍ശിച്ചു. നിരുത്തരവാദിത്വപരമായ പ്രതികരണമാണ് സ്ഥലത്തുണ്ടായിരുന്ന രണ്ടു മന്ത്രിമാരും നടത്തിയതെന്നും വിമര്‍ശിച്ചു.

അതിനിടയില്‍ ആരോഗ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക്് ബിജെപി പ്രതിഷേധമാര്‍ച്ച് നടത്തി. വനിതാപ്രവത്തകര്‍ അടക്കമുള്ളവരാണ് വീണാജോര്‍ജ്ജിന്റെ പത്തനംതിട്ട ഓഫീസിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തിയത്. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കണമെന്നാണ് ആവശ്യം. രൂക്ഷമായ വിമര്‍ശനവും പ്രതിഷേധവും ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയിരിക്കുകയാണ് സര്‍ക്കാര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW