Thursday, March 19, 2026 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 02.10 PM

ഓസ്‌കര്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമല്‍ഹാസന് അഭിനന്ദനങ്ങളുമായി പവന്‍ കല്യാണ്‍

oscar, selection

ഓസ്‌കര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആര്‍ഡ് സയന്‍സസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമല്‍ഹാസന് അഭിനന്ദനങ്ങളുമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായി പവന്‍ കല്യാണ്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമല്‍ഹാസന് പവന്‍കല്യാണ്‍ അഭിനന്ദനം അറിയിച്ചത്.

''പത്മഭൂഷണ്‍ മിസ്റ്റര്‍ കമല്‍ ഹാസനെ 2025 ലെ അക്കാദമി അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് വലിയ അഭിമാനകരമായ നിമിഷമാണ്''.

കമല്‍ ഹാസന്റെ ആറ് പതിറ്റാണ്ട് നീണ്ട സിനിമ യാത്രയെ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യന്‍, ആഗോള സിനിമയ്ക്ക് അദ്ദേഹം നല്‍കിയ അസാധാരണ സംഭാവനകളെയും പവന്‍ കല്യാണ്‍ പ്രശംസിച്ചു.

''ഒരു നടന്‍ എന്നതിനേക്കാള്‍ വളരെ വലുതാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കലാപരമായ വൈദഗ്ദ്ധ്യം, ഒരു കഥാകാരന്‍, സംവിധായകന്‍, അവതാരകന്‍ എന്നീ നിലകളിലെ അനുഭവം എന്നിവ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്''.

എഴുത്ത്, ആലാപനം, സംവിധാനം, നിര്‍മ്മാണം, അഭിനയം എന്നിങ്ങനെ ചലച്ചിത്രനിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യത്തെ പവന്‍ കല്ല്യാണ്‍ പ്രശംസിച്ചു, കമല്‍ഹാസനെ ഒരു 'യഥാര്‍ത്ഥ കലാകാരന്‍' എന്നും തലമുറകള്‍ക്ക് നിരന്തരമായ പ്രചോദനം എന്നുമാണ് പവന്‍ കല്യാണ്‍ വിശേഷിപ്പിച്ചത്. കമല്‍ഹാസന് തുടര്‍ന്നും വിജയം ആശംസിച്ചുകൊണ്ടും ലോകസിനിമയ്ക്ക് ഇനിയും നിരവധി വര്‍ഷങ്ങള്‍ വിലപ്പെട്ട സേവനം നല്‍കട്ടെ എന്നും ആശംസിച്ചുകൊണ്ടുമാണ് പവന്‍ കല്യാണ്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW