Sunday, March 15, 2026 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 30 Jun 2025 02.52 PM

എല്ലാവര്‍ക്കും ഇപ്പോ ഒരു കുട്ടി മതി, പക്ഷേ അച്ഛന്‍ കൈയാണ് പിടിക്കുന്നതെങ്കില്‍ ചേട്ടന്‍ തോളിലേറ്റും; കാര്‍ത്തി

karthi

കോളിവുഡിൽ ഒരുപാട് ആരാധകരുള്ള സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. അഭിനേതാക്കളെന്ന നിലയിൽ തമിഴ് സിനിമയിലെ ടോപ് ടയറിലുള്ളവരാണ് ഇരുവരും. ഇപ്പോൾ എല്ലാവർക്കും ഒരു കുട്ടി മതി എന്ന ട്രെൻഡിലേക്കാണ് പോകുന്നതെന്നും എന്നാൽ ഒരു ചേട്ടൻ ഉള്ളത് ഭാഗ്യമാണെന്നും പറയുകയാണ് കാർത്തി. അച്ഛൻ കൈയിലാണ് പിടിക്കുന്നതെങ്കിൽ ചേട്ടൻ തോളിലാണ് കയറ്റി വയ്ക്കുന്നതെന്നും കാർത്തി പറഞ്ഞു. ഓഹോ എന്തൻ ബേബി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ അതിഥിതിയായെത്തി സംസാരിക്കുകയായിരുന്നു കാർത്തി.

'ഒരു ചേട്ടൻ ഉണ്ടാവുക എന്ന് പറയുന്നത് വളരെ സ്പെഷ്യലായ ഒന്നാണ്. ഇപ്പോൾ എല്ലാവരും ഒരു കുട്ടി എന്ന ട്രെൻഡിലേക്കാണ് പോകുന്നത്. എന്നാൽ ഒരു ചേട്ടൻ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അച്ഛൻ കൈയിലാണ് പിടിക്കുന്നതെങ്കിൽ ചേട്ടൻ തോളിലാണ് കയറ്റി വയ്ക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ വളരെ ഭാ​ഗ്യം ചെയ്ത ഒരാളാണ്. ഞാൻ എന്റെ ചേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.

അദ്ദേഹത്തിൽ നിന്ന് ഇത്രയധികം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. അവർ നന്നായിരിക്കുന്നുണ്ടോ എന്നൊക്കെ അവർ ശ്രദ്ധിക്കും. നമ്മളെക്കുറിച്ച് നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാകും. ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം എന്റെ ചേട്ടനാണ്.അതുകൊണ്ടാണ് സിനിമയിലേക്ക് പുതുമുഖങ്ങളായെത്തുന്നവരെ ഞാനും പ്രോത്സാഹിപ്പിക്കുന്നത്,' കാർത്തി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW