Thursday, March 19, 2026 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 04.14 PM

ഹൃദയങ്ങളില്‍ സന്തോഷം ഉണ്ടാകട്ടെ; പൊങ്കല്‍ ആഘോഷത്തിന്റെ ചിത്രവുമായി നടന്‍ കാര്‍ത്തി

karthi-
photo-www.instagram.com/karthi_offl/

പൊങ്കല്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ച് നടന്‍ കാര്‍ത്തി. പരമ്പരാഗത വസ്ത്രം ധരിച്ച് വിറകടുപ്പിനു മുകളില്‍ പൊങ്കല്‍ പാചകം ചെയ്യുന്ന കളിമണ്‍ കലത്തിനരികെ ഇരുന്ന് മനോഹരമായി പുഞ്ചിരിക്കുന്ന ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കയ്യില്‍ ഒരു തവിയും കാര്‍ത്തി പിടിച്ചിട്ടുണ്ട്.

ചിത്രത്തിനൊപ്പം ഹൃദയംഗമമായ പൊങ്കല്‍ ആശസംസകളും നടന്‍ കുറിച്ചു. ‘പൊങ്കല്‍ ഐശ്വര്യപൂര്‍ണ്ണമാകട്ടെ, ഹൃദയങ്ങളില്‍ സന്തോഷം കുടികൊളളട്ടെ, കര്‍ഷകരുടെ ജീവിതം സമൃദ്ധമാകട്ടെ, എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍ ’എന്നാണ് കാര്‍ത്തി കുറിച്ചത്. നിരവധിപ്പേരാണ് താരത്തിന്റെ പോസ്റ്റിനുതാഴെ ആശംസകളറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW