Friday, March 13, 2026 Last Updated 58 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 04.30 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ തൊട്ടാൽ കൈ പൊള്ളും; കിലോയ്ക്ക് വില 450 രൂപ കടന്നു

കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.
uploads/news/2025/06/788555/2.gif
photo; representative image

തിരുവനന്തപുരം : സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്മൊത്തവിപണിയിൽ വില 450ൽ എത്തി . ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില.

ക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലം എത്തുമ്പോഴേക്കും ചില്ലറ വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ എത്താന്‍ സാധ്യത ഉണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. കേര ബ്രാന്‍ഡ് 420 രൂപയാണ് വില . പല ബ്രാന്‍ഡുകള്‍ക്കും 480 -490 വരെയാണ് . ചക്കിലാട്ടിയ വെളിച്ചെണ്ണയുടെയും ഉരുക്കുവെളിച്ചെണ്ണയുടെയും വില കുതിച്ചു കയറുകയാണ് .

കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW