Tuesday, March 17, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 10.38 AM

'ഞാന്‍ കണ്ടുവളര്‍ന്ന ഇതിഹാസ തുല്യനായ മനുഷ്യന്‍ തന്നെയാണോ ഇത്' ; മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങളുമായി സംഗീത് പ്രതാപ്

shares, with
photo-www.instagram.com/sangeeth.prathap/

പ്രേമലു, ബ്രോമാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സംഗീത് പ്രതാപ്. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വമാണ് സംഗീത് പ്രതാപിന്റേതായി പുറത്തിറങ്ങാനുളള ചിത്രം. ഇപ്പോഴിതാ മോഹന്‍ലാലുമായുളള ചില ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംഗീത് പ്രതാപ്.

ചിരിച്ചുകളിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയും സംഗീതിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. താന്‍ കണ്ട് വളര്‍ന്ന ഇതിഹാസം തശന്നയാണോ ഇതെന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ടെന്നായിരുന്നു സംഗീത് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനിട്ടത്.

'ഞാന്‍ കണ്ടുവളര്‍ന്ന ഇതിഹാസ തുല്യനായ മനുഷ്യന്‍ തന്നെയാണോ ഇതെന്ന് ഞാന്‍ ചിന്തിച്ച് നിന്നുപോയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസാണ് ഇത്. എല്ലാ ആനന്ദ നിമിഷങ്ങള്‍ക്കും നന്ദി ലാലേട്ടാ,' സംഗീത് കുറിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിട്ടുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്.

Ads by Google
Ads by Google
TRENDING NOW