Sunday, March 15, 2026 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jun 2025 08.50 PM

മലപ്പുറത്ത് ഒരു വയസുകാരന്റെ്‌ മരണം ; ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന് പരാതി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

uploads/news/2025/06/788431/9.gif
photo - facebook

മലപ്പുറം: മലപ്പുറം പാങ്ങിൽ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചെന്ന പരാതിയെ തുടർന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടക്കും. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്.

സംഭവത്തില്‍ കാടാമ്പുഴ പോലീസ്‌ കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നും ആരോപണമുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ കുഞ്ഞിന്റെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്.

വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

അതേസമയം ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാന്‍ . മുലപ്പാൽ നൽകുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിന്റെ അമ്മ ആധുനിക മെഡിസിന് എതിരായ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും ഇപ്പോൾ ചർച്ചയാകുനുണ്ട്. കുട്ടിയ്ക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അശാസ്ത്രീയമായ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബമാണ് കുഞ്ഞിന്റെ മാതാപിതാക്കളുടേതെന്നാണ് പൊലീസും ആരോ​ഗ്യവകുപ്പും കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ വ്യാകുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW