Saturday, March 14, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 07.09 PM

കൂത്താട്ടുകുളത്ത് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

-koothattukulam
photo; representative image

എറണാകുളം : കൂത്താട്ടുകുളം പാലക്കുഴയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു . പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കില്‍ കെവിന്‍ (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു.

കൂത്താട്ടുകുളം അഗ്നി രക്ഷാ സേനയെത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കെവിൻ. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW