Friday, March 13, 2026 Last Updated 17 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 05.27 PM

ബ്ലാക്ക് ബീഡ്സുള്ള ക്ലാസിക് ന്യൂഡ് ആന്‍ഡ് ബ്ലാക്ക് ഗൗണില്‍ സാമന്ത റൂത്ത് പ്രഭു ; സ്റ്റൈലിഷ് ഹോട്ട് സാം എന്ന കമന്റുമായി ആരാധകര്‍

uploads/news/2025/06/788293/Untitled-6.jpg
Samantha Ruth Prabhu (Image Source: Instagram)

തെന്നിന്ത്യന്‍ താരറാണിയായ സാമന്ത തെലുങ്കില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. സ്വകാര്യ ജീവിതത്തില്‍ വെല്ലുവിളികളും സങ്കടങ്ങളും പ്രതിസന്ധികളുമൊക്കെ തരണം ചെയ്ത് ഒരു ഫിനിക്സ് പക്ഷിയെപ്പോലെയാണ് സാമന്ത ഉയര്‍ത്തെഴുന്നേറ്റത്. മയോസൈറ്റിസ് എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലും അഭിനയത്തിൽ തിളങ്ങി നിൽക്കാൻ സാമന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു സാമന്ത. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത.
സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂക്കുകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ വളരെ വേഗത്തില്‍ തരംഗമായി മാറാറുമുണ്ട്. അഭിനയത്തിനൊപ്പം ഫാഷന്‍ സെന്‍സിലും എന്നും മുന്നിലാണ് താരം. തീർത്തും വ്യത്യസ്തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്കൊണ്ടാണ് സാമന്ത ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ ഹോട്ട് ലുക്കില്‍ താരം പങ്കിട്ട ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ക്ലാസിക് ന്യൂഡ് ആന്‍ഡ് ബ്ലാക്ക് ഗൗണിലാണ് താരം ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്നത്. ബ്ലാക്ക് ബീഡ്സുകളുള്ള ജോമെട്രിക് ലാറ്റീസ് ബോഡീസും പ്ലംഗിംഗ് നെക്ക്ലൈനുമുള്ള ബ്ലാക്ക് ഷീര്‍ ഗൗണിലാണ് താരം ഹോട്ട് ലുക്കില്‍ സ്റ്റൈലിഷായി തിളങ്ങുന്നത്. താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. സ്റ്റൈലിഷ് ആന്‍ഡ് ഹോട്ട് സാം എന്നാണ് മിക്ക ആരാധകരും നല്‍കുന്ന കമന്റുകള്‍. കല്യാണി പ്രിയദർശനും തൃഷയും ഉൾപ്പെടെ നിരവധി സെലിബ്രറ്റികളും താരത്തിന്റെ ചിത്രത്തിന് കമന്റ് നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW