Friday, March 13, 2026 Last Updated 37 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 12.10 PM

ആണുംപെണ്ണും അല്‍പ്പവസ്ത്രം ധരിച്ച് നടത്തുന്ന തുള്ളല്‍ ; സുംബാ ഡാന്‍സിനെ എതിര്‍ത്ത് ഇസ്‌ളാമിക സംഘടന

uploads/news/2025/06/788247/zoomba-dance.jpg

തിരുവനന്തപുരം: സ്‌കൂളില്‍ കുട്ടികളുടെ വ്യായാമവും ലഹരിവിരുദ്ധതയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സൂംബാഡാന്‍സിനെ എതിര്‍ത്ത് ഇസ്‌ളാമിക സംഘടനയുടെ പോസ്റ്റ് വിവാദമാകുന്നു. എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത് വിസ്ഡം ഇസ്‌ളാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായി മാറിയിരിക്കുന്നത്. സൂംബ അല്‍പ്പവസ്ത്ര ധാരികളുടെ തുള്ളലാണെന്ന് വ്യക്തമാക്കുന്നു. ലഹരിവിരുദ്ധദിനം മുതല്‍ സ്‌കൂളുകളില്‍ നടപ്പിലാക്കാനുള്ള സര്‍ക്കുലര്‍ വന്നതിന് പിന്നാലെയാണ് ഇത്.

സ്‌കൂളില്‍ നടക്കാന്‍ പോകുന്ന സൂംബാ ഡാന്‍സ് ആഭാസമാണെന്നും താന്‍ അതില്‍ പങ്കാളിയാകില്ലെന്നും തന്റെ മകനെയും പങ്കാളിയാക്കില്ലെന്നും ഇദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു അദ്ധ്യാപകന്‍ കൂടിയായ തനിക്ക് ഇതിന്റെ പേരില്‍ എന്തു നടപടികള്‍ വന്നാലും അതിനെ നേരിടാന്‍ തയ്യാറാണെന്നും തന്റെ മകനെയും ഇതിന് പറഞ്ഞുവിടില്ലെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ആണും പെണ്ണും അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്നത് മതവിരുദ്ധമാണെന്നും കുട്ടികള്‍ ശരിയായ സംസ്‌ക്കാരത്തില്‍ വളരമെന്നും പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

''ലഹരിക്കെതിരെ നിര്‍ബന്ധമായി സ്‌കൂളില്‍ സൂബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലക്ക് ഞാന്‍ വിട്ട് നില്‍ക്കുന്നു. എന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ല. ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ ഞാന്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. ഞാന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണ്.'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

സമാന ആശയം ഉന്നയിച്ച് വിസ്ഡം ഇസ്‌ളാമിക് ഓര്‍ഗനൈസേഷന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം മറ്റ് ഇസ്‌ളാമിക സംഘടനകളൊന്നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ മാസം 29 മുതല്‍ സൂംബാഡാന്‍സ് തുടങ്ങാനായിരുന്നു നിര്‍ദേശം. ആയിരം കുട്ടികളാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഡിസ്പളൈയില്‍ പങ്കെടുക്കുന്നത്.

Ads by Google
Ads by Google
TRENDING NOW