Thursday, March 12, 2026 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 11.40 AM

ദളിത് യുവതിക്കെതിരേ വ്യാജമാലമോഷണക്കേസില്‍ കേസ് ; ഓമനാഡാനിയേലിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

uploads/news/2025/06/788244/bindu.jpg

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജമാലമോഷണക്കേസില്‍ ദളിത് യുവതിക്കെതിരേ പോലീസില്‍ കേസുകൊടുത്ത ഓമനാ ഡാനിയേലിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം. സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷനാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞമാസം ഓമനാഡാനിയേല്‍ പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് നടപടികള്‍ വിവാദമായിരുന്നു.

സംഭവത്തില്‍ ദളിത് യുവതിയായ ബിന്ദുവിനെതിരേ പോലീസ് മോഷണക്കേസ് എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ മാനസീക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീടാണ് പോലീസ് ഇത് വ്യാജപരാതിയാണെന്ന് കണ്ടെത്തിയത്. അതിന് ശേഷവും പോലീസ് പീഡനം തുടര്‍ന്നു. ബിന്ദുവിന് ഒരു രാത്രി മുഴുവന്‍ സ്‌റ്റേഷനില്‍ ഇരുത്തി അപമാനിച്ചു. ദേഹപരിശോധന നടത്തുകയും കുടിക്കാന്‍ വെള്ളപോലൂം നല്‍കാതെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിവാദമായി മാറിയത്.

നേരത്തേ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മോഷണക്കേസിലെ നടപടിക്രമങ്ങള്‍ ലംഘിച്ചന്ന് മാത്രമല്ല മോശമായി പെരുമാറി എന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തെ വ്യക്തമായി. സസ്‌പെന്‍ഷനില്‍ ആയ എസ്‌ഐക്ക് പുറമേ രണ്ടു പോലീസുകാരുടെ കൂടി വീഴ്ച വ്യക്തമായിരുന്നു.

അനധികൃതമായി കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ ചോദ്യം ചെയ്യുകയും രാത്രിയില്‍ തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച വന്നതായി കണ്ടെത്തിയിരുന്നു. മാല എങ്ങനെയാണ് കാണാതായതെയന്നും ആരാണ് മാറ്റിയതെന്നും അന്വേഷിക്കണമെന്ന് ബിന്ദു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബാത്‌റൂമില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറഞ്ഞ, ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച പ്രസന്നന്‍ എന്ന പൊലീസുകാരനെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW