Sunday, March 15, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 09.43 AM

കൊടകരയില്‍ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുവീണു ; പുറത്തെടുത്ത മൂന്ന് അതിഥി തൊഴിലാളികളും മരിച്ചു

uploads/news/2025/06/788235/building.jpg

തൃശൂര്‍: കൊടകരയില്‍ ഇടിഞ്ഞുവീണ പഴയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്നുപേര്‍ക്കും ദാരുണാന്ത്യം. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിയോടെ ഇവര്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. മരണപ്പെട്ട മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.

മൂന്നാമത് പുറത്തെടുത്ത ആലീമിന്റെ ശരീരത്ത് മണ്ണും കല്ലും കൊണ്ട് മൂടിയ നിലയിലായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൂവരേയും കണ്ടെത്തിയത്. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ആദ്യം പുറത്തെടുത്ത രൂപേല്‍ എന്നയാളെ അബോധാവസ്ഥയിലായിരുന്നു കണ്ടെത്തിയത്. രണ്ടാമത്തെയാള്‍ രാഹുലിന് നേരിയ ജീവനുണ്ടായിരുന്നു. എന്നാല്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണവാര്‍ത്തയെത്തി.

ആലീമിനെയാണ് അവസാനം പുറത്തെടുത്തത്. കൂറ്റന്‍ കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ പൊട്ടിച്ച് മണ്ണുമാറ്റിയായിരുന്നു ആലീമിനെ പുറത്തെടുത്തത്. കല്ലും മണ്ണും മൂടിയ നിലയിലായിരുന്നു ആലീം. മണ്‍കൂമ്പാരം ദേഹത്തേക്ക് വീണു മണ്ണിലോട്ട് മുഖം പൊത്തി വളഞ്ഞു നിശ്ചലമായ നിലയിലായിരുന്നു ആലീമിന്റെ ശരീരം കിടന്നിരുന്നത്. ഇവിടെ താമസിച്ചിരുന്നത് അതിഥി തൊഴിലാളികള്‍ ആയിരുന്നെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ ഉണ്ടായ അതിശക്തമായ മഴയില്‍ പുലര്‍ച്ചെ ആറു മണിയോടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്്.

ഈ കെട്ടിടത്തില്‍ 17 പേര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. സംഭവത്തില്‍ 14 ലധികം പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. എല്ലാവരും മുകളിലത്തെ നിലയിലായിരുന്നു. അപകടത്തില്‍പെട്ട മൂന്നുപേരും താഴേയ്ക്ക് സ്‌റ്റെപ്പ് ഇറങ്ങിവരുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടതെന്നാണ് കൂടെ ഉണ്ടായിരുന്ന ഓടിരക്ഷപ്പെട്ടവര്‍ പറഞ്ഞത്. മൂര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തുണ്ട്. ഇടിയുന്ന ശബ്ദം കേട്ട് ഉള്ളിലുണ്ടായിരുന്നവര്‍ കെട്ടിടത്തില്‍ നിന്നും ഓടിപുറത്തിറങ്ങിയവരാണ് രക്ഷപ്പെട്ടത്.

രാവിലെ താമസക്കാര്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കെട്ടിടം ഇടിഞ്ഞുവീണത്. കല്ലും മണ്ണും തടിയും കൊണ്ടു നിര്‍മ്മിച്ചിരുന്ന രണ്ടുനില കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഭൂരിഭാഗം ആള്‍ക്കാരും താമസിച്ചിരുന്നത് മുകളിലത്തെ നിലയിലായിരുന്നു. താഴത്തെ നിലയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് സ്‌ളാബും മുകളിലത്തെ കെട്ടിടം ഓടുമേഞ്ഞതുമായിരുന്നു. രാവിലെ പണിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കെട്ടിടം ഇടിഞ്ഞത്്. ശബദ്ം കേട്ട് പുറത്തേക്ക് ഓടിയവരാണ് രക്ഷപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW