Saturday, March 14, 2026 Last Updated 54 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 11.35 AM

പെപ്പെ അല്ല, പെപ്പെ ഗാരു; ദുല്‍ഖര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ ആന്റണി വര്‍ഗീസ്

antony-varghese
photo-www.instagram.com/antony_varghese_pepe/

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ദുൽഖറിനൊപ്പം നടൻ ആന്റണി വർഗീസും ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ഹൈദരാബാദിൽ ആണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ തന്റെ കാരവാന് മുന്നിലായി നിൽക്കുന്ന ചിത്രമാണ് നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാരവാനിൽ 'പെപ്പെ ഗാരു' എന്നെഴുതിയിരിക്കുന്നതും കാണാം. 'കാരവൻ ഡോറിൽ പെപ്പെ ഗാരു എന്ന് എഴുതിയിരിക്കുന്നു. നന്ദി എന്ന് ഹൃദയം പറയുന്നു. നന്ദി ഹൈദരാബാദ്', എന്നാണ് പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് പിന്നാലെ വരുന്നത്. 'ഗാരു ടീമിലെ പുതിയ എൻട്രി. ദുൽഖർ ഗാരുവിനെ മിസ് ചെയ്യുന്നു'. 'ഐ ആം ഗെയിം പൊളിക്കും', 'പെപ്പെ നല്ല മൊഞ്ചനായിട്ടുണ്ട്' എന്നെല്ലാമാണ് കമന്റുകൾ.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ പെപ്പെയുടെ ലുക്കും വൈറലായിരുന്നു. ദുൽഖർ സൽമാനേക്കാൾ മൊഞ്ചനായിട്ടുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. മുടിയിലും സ്റ്റെെലിലും പുതുമകളോടെയാണ് പെപ്പെ എത്തിയിരിക്കുന്നത്. നടന്‍ ഏറെ ചെറുപ്പമായിരിക്കുന്നുവെന്നാണ് പ്രധാന കമന്‍റുകള്‍. ചിത്രത്തിനായി വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് നടൻ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഐ ആം ഗെയിമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW