Saturday, March 14, 2026 Last Updated 55 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jun 2025 10.00 AM

സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ആഘോഷത്തില്‍ വെടിവെയ്പ്പ് ; മെക്‌സിക്കോയില്‍ 12 പേര്‍ കൊല്ലപ്പെട്ടു

uploads/news/2025/06/788059/mexico.jpg

മെക്‌സിക്കോ സിറ്റി: മതപരമായ ആഘോഷത്തിനിടയില്‍ ജനക്കൂട്ടത്തിന് നേരെ നടന്ന വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. മെക്സിക്കന്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയില്‍ ഇറാപുവാറ്റോ നഗരത്തില്‍ ആഘോഷത്തിനിടെയായിരുന്നു സംഭവം. ഒരൂ കൂട്ടം തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ രാത്രി പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ ആളുകള്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ആഘോഷത്തില്‍ തെരുവില്‍ ആടുകയും പാടുകയും മദ്യപിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിലായിരുന്നു വെടിവെയ്പ്പ് നടന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകള്‍ അനുസരിച്ച്, വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ജനക്കൂട്ടം ഓടുകയും നിലവിളിക്കുകയും ചെയ്തു. ഇരകളുടെ എണ്ണം 12 ആയി ഉയര്‍ന്നതായി ഇറാപുവാറ്റോ ഉദ്യോഗസ്ഥന്‍ റോഡോള്‍ഫോ ഗോമസ് സെര്‍വാന്റസ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് 20 പേര്‍ക്ക് പരിക്കേറ്റു.

പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ആക്രമണത്തെ അപലപിച്ചു. ഇത് അന്വേഷണത്തിലാണെന്ന് പറഞ്ഞു. രണ്ടാം തവണയാണ് കൂട്ടവെടിവെയ്പ് നടന്നിരിക്കുന്നത്. കഴിഞ്ഞമാസം ഗ്വാനജുവാറ്റോയിലെ സാന്‍ ബാര്‍ട്ടോലോ ഡി ബെറിയോസില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച പാര്‍ട്ടിയെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

വിവിധ സംഘടിത ക്രൈം ഗ്രൂപ്പുകള്‍ നിയന്ത്രണത്തിന് വേണ്ടി പോരാടുന്നതിനാല്‍ മെക്‌സിക്കോസിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഗ്വാന്‍ജുവാറ്റോ രാജ്യത്തെ ഏറ്റവും അക്രമാസക്ത സംസ്ഥാനങ്ങളിലൊന്നാണ്. ഈ വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ 1,435 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്, മറ്റേതൊരു സംസ്ഥാനത്തേക്കാളും ഇരട്ടിയിലധികം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW