Saturday, March 14, 2026 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 06.32 PM

‘‘മുമ്പ് കുലസ്ത്രീ പരിവേഷമായിരുന്നു എനിക്ക്; അതൊന്നുമല്ല ജീവിതമെന്ന് ഇപ്പോള്‍ മനസ്സിലായി, എല്ലാം അഭിമുഖീകരിക്കാന്‍ ഞാനിപ്പോള്‍ പഠിച്ചു...’’ വീണ നായര്‍

uploads/news/2025/06/787936/Untitled-4.jpg
Veena Nair about her divorce (Image Source: Instagram)

കോമഡി സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വീണ നായര്‍ മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ താരം കൂടിയാണ്. പ്രഗല്ഭയായ നർത്തകി കൂടിയായ വീണ നിരവധി സിനിമകളിലും ഓര്‍ത്തു വയ്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
മലയാത്തിലെ ബിഗ്ഗ് ബോസ്സ് സീസണ്‍ 2 വിലെ ഒരു മികച്ച മത്സരാർത്ഥി കൂടി ആയിരുന്നു വീണ. മകനേയും ഭർത്താവിനേയും കാണാനോ സംസാരിക്കാനോ കഴിയാതെയുള്ള ഹൗസിലെ ജീവിതം വീണയ്ക്ക് നരക തുല്യമായിരുന്നു. അതുകൊണ്ട് തന്നെ പുറത്തായപ്പോള്‍ വീണ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് വീട്ടിലേക്ക് തിരിച്ചെത്താം എന്നുള്ളത് തന്നെയായിരുന്നു. അടുത്തിടെയാണ് താരം വിവാഹമോചിതയായത്. ദാമ്പത്യത്തെ അത്രയേറെ സ്നേഹിച്ചിരുന്ന വീണ ഭർത്താവ് അമാനുമായുള്ള ബന്ധം വേർപ്പെടുത്തിയെന്നത് പ്രേക്ഷകർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു.
ഇപ്പോഴിതാ ഇതിനെക്കുറിച്ച് ആദ്യമായി വീണ മനസ്സു തുറക്കുകയാണ്. വിവാഹമോചനത്തെക്കുറിച്ചും മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ പങ്കാളിയെ കുറിച്ചുമാണ് വീണ തന്റെ പുതിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നത്. തന്റെയും ഭര്‍ത്താവിന്റെയും ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് വീണ നായർ പറയുന്നു.
‘‘കഴിഞ്ഞ ഫെബ്രുവരിയിലാണ് ഞാന്‍ മ്യൂച്ചലിന് ഒക്കെ പറയുന്നത്. അതില്‍ റിഗ്രറ്റൊന്നുമില്ല. കണ്ണനിപ്പോള്‍ ഹാപ്പിയാണ്. ഒരുപക്ഷേ അതാണ്. ചിലര്‍ പറയില്ലേ ചേരേണ്ട​ത് തന്നെ ചേരണമെന്ന്. ഞാനൊരു പക്ഷേ മാറിയതു കൊണ്ടായിരിക്കും ഇങ്ങനെ പറയാന്‍ പറ്റുന്നത്. ഞാന്‍ മാറിയിട്ടുണ്ട്. എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു മുമ്പ് എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതില്‍ വ്യക്തമായ ധാരണയുണ്ട്.
പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയില്‍ പഠിച്ചു. എന്റെ അച്ഛനും അമ്മയുമൊക്കെ മരിച്ച സമയത്ത് ഞാന്‍ സ്​ട്രോങ്ങായിട്ട് നിന്നിട്ടുണ്ടെങ്കിലും എല്ലാവരും പറയുന്നതു പോലെ ഒരു കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. കുലസ്ത്രിയായിരിക്കുന്നതോ അതൊന്നുമല്ല ലൈഫ് എന്ന് എനിക്ക് മനസ്സിലായി.
അദ്ദേഹത്തിന് ചേരേണ്ട ആളാണ് ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. അവര് നല്ല സ്ത്രീയാണ്. എന്തൊക്കെയാണെങ്കിലും നമ്മള്‍ അന്വേഷിക്കുമല്ലോ. അറിഞ്ഞിടത്തോളം അവര് നല്ല സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. വിഷമം ഉണ്ടോയെന്ന് ചോദിച്ചാല്‍ മനുഷ്യനല്ലേ എന്നാണ് വീണ പറയുന്നത്. ഇപ്പോഴും അദ്ദേഹത്തോടൊപ്പം കേട്ടിരുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓർമ വരും. അദ്ദേഹം നല്ല മനുഷ്യനാണ്. വൈരാഗ്യം മനസില്‍ സൂക്ഷിക്കുന്നയാളല്ല. അതുപോലെ എനിക്കും വൈരാഗ്യമോ ദേഷ്യമോ ഇല്ല...’’ വീണ പറയുന്നു.
നർത്തകനും ആർജെയുമെല്ലാമായ അമനായിരുന്നു വീണയുടെ ഭർത്താവ്. ഏറെ നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഇരുവരും കഴിഞ്ഞ ഫെബ്രുവരിയിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ഇരുവർക്കും ഒരു മകനുണ്ട്.
വീണയുടെ അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ അതിനു താഴെ പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘നല്ലസങ്കടം വരുന്നുണ്ട് വീണക്ക്... അതുകടിച്ചമർത്തുന്നത് മുഖതും സംസാരത്തിലും അറിയാൻ പറ്റുന്നുണ്ട്, ബിഗ്‌ബോസിൽ കണ്ട വീണയിൽ നിന്ന് ഇപ്പൊ ഉള്ള വീണയിലേയ്ക്ക് ഉള്ള മാറ്റം പല സ്ത്രീകളും പഠിക്കേണ്ട ഒന്നാണ്, നിങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ എങ്കിലും പരസ്പരം റസ്‌പെക്ട് ചെയ്തുകൊണ്ടുള്ള ഒരു സംസാരം വളരെ മനോഹരം അതാണ് ഏതൊരു ബന്ധത്തിനും വേണ്ടത് ഒരിക്കൽ സ്നേഹിച്ചവരാണ് പിന്നീട് പിരിഞ്ഞു അപ്പോഴും ആ ബഹുമാനം നിലനിർത്തണം ... രണ്ടുപേർക്കും ഒരുപാട് നല്ല ക്വാളിറ്റി ഉണ്ട് അത് നല്ല രീതിയിൽ ജീവിക്കുക...’ എന്നതടക്കമാണ് കമന്റുകള്‍.

അമാൻ മറ്റൊരു സ്ത്രീയുമായി ഇപ്പോള്‍ പ്രണയത്തിലാണ്. ജീവിതം ഇങ്ങനെ ആകുമെന്ന് അറിയാമായിരുന്നുവെങ്കില്‍ കല്യാണം കഴിക്കില്ലായിരുന്നുവെന്നാണ് വീണ പറയുന്നത്. തങ്ങള്‍ക്കിടയില്‍ ഉണ്ടായ താളപ്പിഴകള്‍ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും വീണ പറയുന്നു.
‘‘വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതില്‍ പശ്ചാത്താപമില്ല. അമാൻ ഇപ്പോള്‍ ഹാപ്പിയാണ്. അമാൻ ഇപ്പോള്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് ജീവിതത്തില്‍ വന്നത്.
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച്‌ ഇനി പറയാൻ താത്പര്യമില്ലെങ്കിലും പറയുകയാണ്. നല്ല ജീവിതമായിരുന്നു അത്. സന്തോഷമായി നല്ല രീതിയില്‍ പോയ്ക്കൊണ്ടിരുന്നതാണ്. കണ്ണനില്‍ നിന്നും എനിക്ക് നല്ല അനുഭവങ്ങളേ ഉള്ളൂ. അതിനിടയ്ക്ക് ചില താളപ്പിഴകള്‍ വന്നു. അത് ശരിയായ രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ട്. അതുകൊണ്ട് ഇങ്ങനെ ആയിപ്പോയി. ഒരുപക്ഷേ എന്റെ അച്ഛനും അമ്മയും ഉണ്ടെങ്കില്‍ ഇങ്ങനെയാന്നും സംഭവിക്കില്ലായിരുന്നു. എനിക്കൊരു ചേട്ടനുണ്ട്, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, നിന്റെ തീരുമാനമാണ് നിന്റെ ജീവിതമെന്ന്.
സോഷ്യല്‍മീഡിയയില്‍ മെമ്മറീസിന്റെ അപ്ഡേഷൻ വരുമ്പോള്‍ എല്ലാം അമ്പാടിക്കൊപ്പം ഞാനും കണ്ണനും നില്‍ക്കുന്ന ഫോട്ടോസും വീഡിയോകളുമായിരുന്നു കൂടുതലും. എനിക്കുള്ളതുപോലെ തന്നെ പുള്ളിയെയും ബാധിക്കും. വിഷമം ഉണ്ടോയെന്ന് ചോദിച്ചാല്‍ മനുഷ്യരല്ലേ... മുപ്പതുകളില്‍ എത്തിയിട്ട് വിവാഹം കഴിച്ചാല്‍ മതിയായിരുന്നുവെന്ന് എനിക്ക് തോന്നാറുണ്ട്. പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കും. മുപ്പത് വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ പറയും. പക്വത വരാൻ ആ പ്രായമെങ്കിലും എത്തണം. ’’ വീണ പറയുന്നു.
വ്യക്തി ജീവിതത്തെ കുറിച്ച്‌ ആരാധകരോട് തുറന്നുപറയുന്ന ശീലം വീണയ്ക്കുണ്ട്. എന്നാല്‍ താരത്തിന്റെ വിവാഹമോചന വാർത്ത ആരാധകർക്കിടയില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വീണയുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ ചോദിച്ചത്.
ബിഗ് ബോസ്സില്‍ നടത്തിയ ചില പരാമർശങ്ങള്‍ക്ക് ശേഷമാണ് വീണയുടെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചതെന്ന് ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു. മകൻ ധൻവിൻ വീണയ്‌ക്കൊപ്പമാണെങ്കിലും, മകന്റെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് വീണയും മുൻ ഭർത്താവും ചേർന്നാണ്.

Ads by Google
Wednesday 25 Jun 2025 06.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW