Thursday, March 19, 2026 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 04.37 PM

' കാഴ്ച ഒരു സമ്മാനമാണ്, എനിക്ക് ശേഷവും അത് നിലനില്‍ക്കുമെന്ന ചിന്ത പ്രതീക്ഷ ഉണര്‍ത്തുന്നു' ; കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച് നടി റിധിമ പണ്ഡിറ്റ്

eyes, me
photo-www.instagram.com/ridhimapandit/

നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ റിധിമ പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തിരുമാനിച്ച വിവരമാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. റിധിമയുടെ പിറന്നാള്‍ ദിനത്തിലാണ് ഈ സുപ്രധാന തീരുമാനം അവര്‍ എടുക്കുന്നത്.

'' ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള എല്ലാ ഒപ്പുകളിലും, ഏറ്റവും അഭിമാനം തോന്നുന്നത് എന്റെ അവയവദാന കാര്‍ഡിലാണ്. ഇന്ന് എനിക്ക് ഒരു വയസ്സ് കൂടി തികയുമ്പോള്‍, മറ്റൊരാളുടെ ലോകത്തെ ഒരു ദിവസം പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു ചെറിയ ചുവടുവെപ്പ് ഞാന്‍ എടുത്തിരിക്കുന്നു. എന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. കാഴ്ച ഒരു സമ്മാനമാണ്, എനിക്ക് ശേഷവും അത് നിലനില്‍ക്കുമെന്ന ചിന്ത വിനയവും പ്രതീക്ഷയും ഉണര്‍ത്തുന്നതാണ്. അവയവദാനം വെറുമൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. അത് മനുഷ്യരെന്ന നിലയില്‍ നാമെല്ലാവരും പങ്കിടുന്ന ഒരു ഉത്തരവാദിത്തമാണ്. നിങ്ങള്‍ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കില്‍, ആ ചുവടുവെപ്പിനുള്ള നിങ്ങളുടെ അടയാളമായിരിക്കട്ടെ. ആരെങ്കിലും വീണ്ടും സൂര്യോദയം കാണുന്നതിന് കാരണമാവുക.''. റിധിമ കുറിച്ചു.

മോഡലിങില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ് റിധിമ. ബഹു ഹമാരി രജനി കാന്ത് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് റിധിമ ശ്രദ്ധിക്കപ്പെടുന്നത്. 2021 ഹിന്ദി ബിഗ് ബോസ് ഒടിടിയിലും പങ്കെടുത്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW