-->
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി തങ്ങളുടേതായ വ്യക്തിമുദ്ര ബോളിവുഡില്‍ നേടിയെടുത്ത സഹോദരിമാരാണ് കരിഷ്മ കപൂറും കരീന കപൂറും. ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്നു കരിഷ്മ. നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളും കരുത്തുറ്റ നായിക വേഷങ്ങളും സ്ത്രീ പ്രാധാന്യമുള്ള സിനിമകളില്‍ തിളങ്ങിയും കരിഷ്മ തന്റെ സ്ഥാനം ബോളിവുഡില്‍ അരക്കിട്ടുറപ്പിച്ചു. ചേച്ചിക്ക് പിന്നാലെ ബോളിവുഡിലെത്തിയ കരീനയും തന്റേതായ അഭിനയമികവിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കി.
സഹോദരിമാരേക്കാളേറെ ഒരു അമ്മ മകള്‍ സ്നേഹമാണ് കരിഷ്മയ്ക്കും കരീനയ്ക്കും ഇടയിലുള്ളത്. പല വേദികളിലും രണ്ടാളുമത് തുറന്നു പറഞ്ഞിട്ടുണ്ട്, പ്രേക്ഷകര്‍ക്കത് തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ട്. പരസ്പരം സ്നേഹിച്ചും കരുത്തായും പിന്തുണച്ചും രണ്ടുപേരും കരിയറിലും വ്യക്തി ജീവിതത്തിലും തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ കരിഷ്മയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ നേരുകയാണ് കരീന കപൂര്‍ ഖാന്‍. തന്റെ ജീവിതപങ്കാളിയായ സെയ്ഫിനൊപ്പമുള്ള കരിഷ്മയുടെ ചിത്രം പങ്കിട്ടാണ് കരീനയുടെ ആശംസ. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തികള്‍ ഒരേ ഫ്രെയിമില്‍ നില്‍ക്കുന്ന ചിത്രമാണ് തനിക്കേറ്റവും ഫേവറൈറ്റെന്നാണ് കരീന കുറിക്കുന്നത്.
‘‘ഇതാണ് നിങ്ങളുടെ രണ്ടുപേരുടെയും എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം...പ്രപഞ്ചത്തിലെ ഏറ്റവും ശക്തയും മിടുക്കിയുമായ പെൺകുട്ടിക്ക്...ഞങ്ങൾക്ക് ഇത് ഒരു ദുഷ്‌കരമായ വർഷമായിരുന്നു...പക്ഷേ നിങ്ങൾക്കറിയാമോ...അവർ പറയുന്നത് പോലെ ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല...ഏറ്റവും ദുഷ്‌കരമായ സഹോദരിമാർക്കും...എന്റെ സഹോദരിക്കും, എന്റെ അമ്മയ്ക്കും, എന്റെ ഉറ്റ സുഹൃത്തിനും...ജന്മദിനാശംസകൾ എന്റെ ലോലോ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കരീന കപൂറിന്റെ കുറിപ്പ്. ചിത്രത്തിനു താഴെ സഹതാരങ്ങളും സുഹൃത്തുക്കളും കരിഷ്മയ്ക്ക് ആശംസയ്ക്ക് നേര്‍ന്നിട്ടുണ്ട്.