Saturday, March 21, 2026 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 11.24 AM

മുണ്ടക്കൈ ഭാഗത്ത് വീണ്ടും കുത്തൊഴുക്ക് ; ഉരുള്‍പൊട്ടലാണോ മണ്ണിടിച്ചിലെന്നോ വ്യക്തമല്ല

uploads/news/2025/06/787885/mundakkai.jpg

വയനാട്: വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന്് സംശയം. വെള്ളരിമലയുടെ താഴ്്‌വാരത്ത് നിന്നും ശക്തമായി വെള്ളമൊഴുകി വരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലാണോ ഉരുള്‍പൊട്ടലാണോ എന്ന് വ്യക്തത വരേണ്ടതുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍ക്കും അപകടം ഉണ്ടായിട്ടില്ലെന്നുമാണ് പ്രാഥമികവിവരം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.

ആശങ്കപ്പെടേണ്ട പ്രശ്‌നമില്ലെന്നും അതേസമയം ജാഗ്രത പുലര്‍ത്തണമെന്നുമാണ് നല്‍കിയിരിക്കുന്ന വിവരം. ജനവാസമില്ലാത്ത പ്രദേശത്താണ് വെള്ളമൊഴുകിവരുന്നത്. ഉരുള്‍പൊട്ടലാണോ മണ്ണിടിച്ചിലാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. എന്നിരുന്നാലും ഇതേഭാഗത്ത് കൂടി തന്നെ കല്ലുകളും തടിയും ഒഴുകി വരുന്നുണ്ട്. ബെയ്‌ലിപാലത്തിന് സമീപത്ത് കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്.

ബെയ്‌ലി പാലത്തിന് സമീപത്ത് കൂടി ശക്തമായി വെള്ളമൊഴുകി വരുന്നുണ്ട്. ബെയ്‌ലി പാലത്തിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായിട്ടാണ് വിവരം. എന്നാല്‍ ഈ പ്രദേശത്ത് തേയിലത്തോട്ടമാണ്. ആള്‍ക്കാരുടെ ജനവാസമേഖലയല്ല എന്നത് ആശ്വാസകരമാണ്. പോലീസും ഫയര്‍ഫോഴ്‌സ് അധികൃതരും ജില്ലാഭരണകൂടവും സ്ഥലത്തേക്ക് പോയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

അതേസമയം മുമ്പുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിന് പിന്നാലെ കൂനയായി മാറിയിരിക്കുന്ന മണ്ണ് ഇടിഞ്ഞതാണോ എന്നും സംശയമുണ്ട്. പുഞ്ചിരിമട്ടത്തിന് മുകള്‍ഭാഗത്തുള്ള വെള്ളരിമലയുടെ താഴ്‌വാരത്തായിരുന്നു കഴിഞ്ഞ തവണ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തനിവാരണ അതോറിറ്റി പഠനം നടത്തുകയും ചെയ്തിരുന്നതാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുന്നപ്പുഴയുടെ വീതി കൂടിയിരുന്നു.

ഇന്നലെ രാത്രിമുതല്‍ പ്രദേശത്ത് നല്ല മഴയാണ്. ഇന്ന് രാവിലെയും മഴയുണ്ടായിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരും നല്‍കുന്ന സൂചന. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുഴയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നടന്നുവരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW