Saturday, March 14, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 07.49 PM

"ജീവിതകാലം മുഴുവൻ ഞാൻ വിശ്വസിക്കുന്ന ഒരു സംവിധായകൻ, സുഹൃത്ത്, ഉപദേഷ്ടാവ്; നിന്നിലൂടെ ഞാനത് കണ്ടെത്തി..." രാഹുലിന് ജന്മദിനാശംസകൾ നേർന്ന് രാശ്മിക മന്ദാന

uploads/news/2025/06/787783/1000490744.jpg
Rashmika Mandanna birthday wish for rahul (Image Source : Instagram)

ചുരുക്കം സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായിക എന്ന പട്ടം നേടിയെടുത്ത താരമാണ് രാശ്മിക മന്ദാന. നാഷണൽ ക്രഷ് ആയി ചുരുങ്ങിയ കാലത്തിനുള്ളിൽ മാറിയ താരം ഭാഷയും ദേശവും കടന്ന് ആരാധകരെ നേടിയിട്ടുണ്ട്. തുടര്‍ച്ചയായ നിരവധി പ്രോജക്ടുകളും ഒന്നിലധികം സിനിമാ ഇന്‍ഡസ്ട്രികളിലെ സാന്നിധ്യവും കാരണം ഒരു യഥാര്‍ത്ഥ പാന്‍-ഇന്ത്യന്‍ ഐക്കണായി മാറിയിരിക്കുകയാണ് രാശ്മിക.
സോഷ്യൽ മീഡിയയിൽ സജീവമായ രാശ്മികയുടെ ഓരോ വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റുകളും ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ തന്റെ സുഹൃത്തും സംവിധായകനുമായ രാഹുൽ രവീന്ദ്രനു ഹൃദയത്തിൽ ചാലിച്ച ജന്മദിനാശംസകൾ പങ്കിടുകയാണ് രാശ്മിക. തന്റെ പുതിയ ചിത്രമായ 'ദി ഗേൾഫ്രണ്ടി'ന്റെ സംവിധായകൻ രാഹുലിനു പിറന്നാൾ ആശംസകൾ നേർന്ന താരം ഒരു സംവിധായകൻ, സുഹൃത്ത്, ഉപദേഷ്ടാവ്, കുറ്റകൃത്യങ്ങളിൽ പങ്കാളി എന്നീ നിലകളിൽ താൻ പൂർണമായും വിശ്വസിച്ചിരുന്ന വ്യക്തിയെയാണ് കണ്ടെത്തിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
"രാഹുലാ..ഇന്ന് നിന്റെ പിറന്നാളാണ്, പക്ഷേ ഞാൻ ഈ കുറിപ്പ് ടൈപ്പ് ചെയ്യുമ്പോൾ നീ എന്റെ മുന്നിൽ റിഹേഴ്സലിൽ ഇരിക്കുകയാണ്...
നീ വളരെ വിലപ്പെട്ടവനാണ് എന്റെ സുഹൃത്തേ.. നീ ദി ഗേൾഫ്രണ്ട് പോലുള്ള ഒരു സിനിമ നിർമ്മിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. നിന്റെ വൈകാരിക ആഴവും ഹൃദയത്തിലുള്ള നന്മയും ഓരോ ഫ്രെയിമിലൂടെയും ഒഴുകി നീങ്ങുന്നു...
ദി ഗേൾഫ്രണ്ടിനായി ഞാൻ നിന്നെ കണ്ടുമുട്ടി, ജീവിതകാലം മുഴുവൻ ഞാൻ വിശ്വസിക്കുന്ന ഒരു സംവിധായകനെയും, ഒരു സുഹൃത്തിനെയും, ഒരു ഉപദേഷ്ടാവിനെയും ഞാൻ കണ്ടെത്തി...
ജന്മദിനാശംസകൾ രാഹുൽ സർ (എന്റെ സംവിധായകൻ) രാഹുലാ ആദരങ്ങൾ...
ലോകം ദി ഗേൾഫ്രണ്ടിനെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്... അത് വളരെ പ്രത്യേകതയുള്ളതാണ്... " എന്ന ക്യാപ്ഷനൊപ്പം രാഹുലിന്റെ കൂടെയുള്ള ഒരു ക്യൂട്ട് ചിത്രം പങ്കിട്ടാണ് ഹൃദയത്തിൽ ചാലിച്ച കുറിപ്പ് രാശ്മിക പങ്കിട്ടിരിക്കുന്നത്‌.

രാശ്മികയുടെ ആശംസയ്ക്ക് സ്നേഹത്തിൽ ചാലിച്ച മറുപടിയും രാഹുൽ നൽകിയിട്ടുണ്ട്."മികാ... നീ വളരെ വിലപ്പെട്ടവളാണ്... ജീവിതത്തിൽ എന്നേക്കുമായുള്ള ഒരു സുഹൃത്ത്... ഒരു പ്രിയ സഹകാരി... " എന്നാണ് രാഹുൽ കുറിച്ചത്.

Ads by Google
Tuesday 24 Jun 2025 07.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW